ക​രി​നി​ല​ത്തി​ൽ പൊ​ന്ന് വി​ള​യി​ക്കാ​ൻ യു​വ​ക​ർ​ഷ​ക​ർ രം​ഗ​ത്ത്
Wednesday, September 18, 2019 10:41 PM IST
പൂ​ച്ചാ​ക്ക​ൽ: ക​രി​നി​ല​ത്തി​ൽ പൊ​ന്ന് വി​ള​യി​ക്കാ​ൻ യു​വ​ക​ർ​ഷ​ക​ർ രം​ഗ​ത്ത്. തൈ​ക്കാ​ട്ടു​ശേ​രി ഒ​ന്നാം വാ​ർ​ഡ് ഉ​ള​വ​യ്പ്പി​ലെ 20 ഏ​ക്ക​ർ വ​രു​ന്ന ഉ​ഷ​വ് തു​രു​ത്ത് ക​രി​നി​ല​ത്തി​ലാ​ണ് യു​വ​ക​ർ​ഷ​ക​രാ​യ സെ​ല​സ്റ്റി​ൻ ആ​ന്‍റ​ണി, അ​ഗ​സ്റ്റി​ൻ പ​റ​ന്പ​ത്ത​റ, ഉ​ഷ​വ് തു​രു​ത്ത് നെ​ല്ലു​ത്പാ​ദ​ക സം​ഘം സെ​ക്ര​ട്ട​റി ടി.​എ​ൻ. ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്നി​വ​രാ​ണ് കൃ​ഷി​യ്ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

തൈ​ക്കാ​ട്ടു​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശാ​ന്ത​മ്മ പ്ര​കാ​ശ് വി​ത്ത് വി​ത​റി കൃ​ഷി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഉ​ള​വ​യ്പ്പ് പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ നെ​ൽ​കൃ​ഷി പു​ന​രാ​രം​ഭി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് ഉ​ഷ​വ് തു​രു​ത്ത് പാ​ട​ശേ​ഖ​ര​ത്തി​ൽ വി​ത്ത് വി​ത​യ്ക്ക​ലി​ലൂ​ടെ തു​ട​ക്കം കു​റി​ച്ച​തെ​ന്ന് വാ​ർ​ഡ് മെ​ന്പ​ർ വി​മ​ൽ ര​വീ​ന്ദ്ര​ൻ പ​റ​ഞ്ഞു.

തു​ട​ർ​ച്ച​യാ​യ ക​ടു​ത്ത മ​ഴ​ക്കെ​ടു​തി​യി​ൽ പ്ര​തി​സ​ന്ധി​യി​ലാ​യ ഉ​ള​വ​യ്പ്പി​ലെ നെ​ൽ​കൃ​ഷി മേ​ഖ​ല​യെ കാ​ര്യ​ക്ഷ​മ​മാ​ക്കു​വാ​നും നെ​ൽ​കൃ​ഷി കൂ​ടു​ത​ൽ വ്യാ​പി​പ്പി​ക്കു​ന്ന​തി​നും, ഉ​ത്പാ​ദ​ന​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​മാ​യി സം​യോ​ജി​ത മ​ത്സ്യ​നെ​ൽ​കൃ​ഷി പ​ദ്ധ​തി​യി​ലൂ​ടെ (അ​ഡാ​ക്ക്) പാ​ട​ശേ​ഖ​ര​ങ്ങ​ൾ​ക്ക് അ​ടി​സ്ഥാ​ന വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​വാ​ൻ ക​ർ​ഷ​ക​രോ​ടൊ​പ്പം കൂ​ടെ​യു​ണ്ടാ​കും എ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ൾ പ​റ​ഞ്ഞു.

20 ഏ​ക്ക​ർ പാ​ട​ശേ​ഖ​ര​ത്ത് ഉ​മ ഇ​ന​ത്തി​ൽ​പെ​ട്ട നെ​ൽ​വി​ത്താ​ണ് വി​ത​യ്ക്കു​ന്ന​ത്. കൃ​ഷി​ഭ​വ​നി​ൽ നി​ന്നും ക​ർ​ഷ​ക​ർ​ക്ക് സൗ​ജ​ന്യ​മാ​യി ല​ഭി​ക്കു​ന്ന വി​ത്താ​ണ് വി​ത​യ്ക്കാ​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. വേ​ന്പ​നാ​ട്ട് കാ​യ​ലി​നോ​ട് ചേ​ർ​ന്ന് സ്ഥി​തി ചെ​യ്യു​ന്ന​താ​ണ് ഈ ​പാ​ട​ശേ​ഖ​രം. വാ​ർ​ഡ് മെ​ന്പ​ർ വി​മ​ൽ ര​വീ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം അം​ബി​കാ ശ​ശി​ധ​ര​ൻ,കൃ​ഷി ഓ​ഫീ​സ​ർ ഇ​ന്ദു​പോ​ൾ എ​ന്നി​വ​ർ ച​ട​ങ്ങി പ​ങ്കെ​ടു​ത്തു.