മ​റ്റം സെ​ന്‍റ് ജോ​ണ്‍​സി​ന്‍റെ വി​ജ​യം സാ​മൂ​ഹ്യ​നന്മയു​ടെ അം​ഗീ​കാ​രം
Thursday, September 19, 2019 10:12 PM IST
മാ​വേ​ലി​ക്ക​ര: ജി​ല്ല​യി​ലെ നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം മി​ക​ച്ച വി​ദ്യാ​ല​യ​മാ​യി മ​റ്റം സെ​ന്‍റ് ജോ​ണ്‍​സ് എ​ച്ച്എ​സ്എ​സും ജി​ല്ല​യി​ലെ മി​ക​ച്ച പ്രോ​ഗ്രാം ഓ​ഫീസ​റാ​യി ഇ​തേ സ്കൂ​ളി​ലെ വ​ർ​ഗീ​സ് പോ​ത്ത​നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. സ്കൂ​ളി​ലെ സ​ഹ​പാ​ഠി​ക്കു വീ​ടു നി​ർ​മി​ച്ചു ന​ൽ​കി​യും ഗ്രാ​മീ​ണ വ​നി​ത​ക​ൾ​ക്കു സ്വ​യം തൊ​ഴി​ൽ പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ചു​മാ​ണു മ​റ്റം സെ​ന്‍റ് ജോ​ണ്‍​സ് എ​ച്ച്എ​സ്എ​സ് ഈ ​നേ​ട്ടം കൈ​വ​രി​ച്ച​ത്. എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി അ​ഖി​ലേ​ഷി​ന്‍റെ ദു​രി​തം മ​ന​സി​ലാ​ക്കി ആ​റ​ര ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് അ​ട​ച്ചു​റ​പ്പു​ള്ള പു​തി​യ വീ​ട് നി​ർ​മി​ച്ചു ന​ൽ​കി.
വി​വി​ധ വ്യ​ക്തി​ക​ളു​ടെ സ​ഹാ​യ​ത്തി​നൊ​പ്പം വീ​ടു നി​ർ​മാ​ണ​ത്തി​നാ​യി സ്കൂ​ൾ മേ​ള​ക​ളി​ൽ കാ​ന്‍റീ​ൻ ന​ട​ത്തി​യും പ​ണം സ്വ​രൂ​പി​ച്ചു. സ്കൂ​ൾ സ്ഥി​തി ചെ​യ്യു​ന്ന ന​ഗ​ര​സ​ഭ 26-ാം വാ​ർ​ഡി​ൽ വ​നി​ത​ക​ൾ​ക്കു സ്വ​യം തൊ​ഴി​ൽ പ​രി​ശീ​ല​നം സൗ​ജ​ന്യ​മാ​യി ന​ൽ​കി. ചെ​ട്ടി​കു​ള​ങ്ങ​ര പ​ഞ്ചാ​യ​ത്തി​ൽ വീ​ട്ടു​വ​ള​പ്പി​ലെ കു​ള​ത്തി​ൽ വി​ഷ​ര​ഹി​ത മ​ത്സ്യ​കൃ​ഷി ന​ട​ത്തി വി​ജ​യം നേ​ടി.
ജൈ​വ​പ​ച്ച​ക്ക​റി വി​ള​യി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ നൂ​റി​ലേ​റെ വീ​ടു​ക​ൾ തെ​ര​ഞ്ഞെ​ടു​ത്തു കൃ​ഷി​ത്തോ​ട്ടം നി​ർ​മി​ച്ചു ന​ൽ​കി. എ​ൻ​എ​സ്എ​സ് ഗീ​തം ര​ചി​ച്ച മാ​വേ​ലി​ക്ക​ര ഗോ​പി​നാ​ഥി​ന്‍റെ സ്മ​ര​ണാ​ർ​ഥം 100 വി​ദ്യാ​ർ​ഥി​ക​ൾ ചേ​ർ​ന്നു ശ​ത​സം​ഗീ​തി​ എ​ന്ന​പേ​രി​ൽ മ​ത​സൗ​ഹാ​ർ​ദ സ​മ്മേ​ള​ന​മൊ​രു​ക്കി.
പ്ര​ള​യ​കാ​ല​ത്തു 20 ഡോ​ക്ട​ർ​മാ​രെ സ​ഹ​ക​രി​പ്പി​ച്ചു 12 മെ​ഡി​ക്ക​ൽ ക്യാം​പു​ക​ളാ​ണ് ന​ട​ത്തി​യ​ത്. തു​റ​ന്ന വാ​യ​ന​ശാ​ല എ​ന്ന പ​ദ്ധ​തി പ്ര​കാ​രം മാ​വേ​ലി​ക്ക​ര ക​ണ്ടി​യൂ​ർ ശ്രീ​ക​ണ്ഠ​പു​രം ആ​ശു​പ​ത്രി​യി​ൽ വാ​യ​ന​ശാ​ല, പ​യ​റു​വ​ർ​ഗ വ​ർ​ഷാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​യ​ർ പ്ര​ദ​ർ​ശ​നം, ര​ക്ത​ദാ​ന ഡ​യ​റ​ക്ട​റി, ല​ഹ​രി വി​രു​ദ്ധ പ്ര​വ​ർ​ത്ത​നം, പൈ​തൃ​ക സ്മാ​ര​ക ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യും ന​ട​ത്തി.
ജി​ല്ല​യി​ലെ മി​ക​ച്ച പ്രോ​ഗ്രാം ഓ​ഫീസ​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വ​ർ​ഗീ​സ് പോ​ത്ത​നു 2009ൽ ​എ​യ​ർ ഇ​ന്ത്യ അ​ധ്യാ​പ​ക പു​ര​സ്കാ​രം, 2011ൽ ​ല​യ​ണ്‍​സ് ക്വ​സ്റ്റ് അ​വാ​ർ​ഡ്, 2016 ൽ ​ഗ്ലോ​ബ​ൽ അ​ധ്യാ​പ​ക പു​ര​സ്കാ​രം എ​ന്നി​വ ല​ഭി​ച്ചി​ട്ടു​ണ്ട്. കേ​ര​ള പാ​ഠ്യ​പ​ദ്ധ​തി പ​രി​ഷ്ക​ര​ണ ക​മ്മി​റ്റി അം​ഗം, പാ​ഠ​പു​സ്ത​ക ര​ച​ന സ​മി​തി അം​ഗം എ​ന്നീ നി​ല​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.