എ​ട​ത്വ ച​ക്ക മ​ഹോ​ത്സ​വം ആ​രം​ഭി​ച്ചു
Thursday, September 19, 2019 10:14 PM IST
എ​ട​ത്വ: ജാ​ക്ക് ഫ്രൂ​ട്ട് പ്ര​മോ​ഷ​ൻ ഫെ​ഡ​റേ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന എ​ട​ത്വ ച​ക്ക മ​ഹോ​ത്സ​വം എ​ട​ത്വ ക​റു​ക​ക്ക​ളം ഹോ​ൾ​ഡിം​ഗ്സി​ന് എ​തി​ർ​വ​ശ​മു​ള്ള എ​ട​ത്തി​ൽ ബി​ൽ​ഡിം​ഗ്സി​ൽ ആ​രം​ഭി​ച്ചു. ച​ന്പ​ക്കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ജു പാ​ല​ത്തി​ങ്ക​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
എ​ട​ത്വ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കു​രു​വി​ളാ ജോ​സ​ഫ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ജ​യി​ൻ മാ​ത്യു, സെ​ബാ​സ്റ്റ്യ​ൻ സ​ക്ക​റി​യ, ത​ല​വ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം അ​ജി​ത്ത് പി​ഷാ​ര​ത്ത്, ജാ​ക്ക് ഫ്രൂ​ട്ട് പ്ര​മോ​ഷ​ൻ ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് വി​ജ​യ​കു​മാ​ർ അ​ടൂ​ർ, ത​ങ്ക​ച്ച​ൻ എ​ട്ടി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ച​ക്ക​യു​ടെ ഒൗ​ഷ​ധ​ഗു​ണ​മു​ള്ള മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ൾ കു​ടും​ബ​ശ്രീ, പു​രു​ഷ സ്വ​യം സ​ഹാ​യ സം​ഘ​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടു​കൂ​ടി​യാ​ണ് പ്ര​ദ​ർ​ശ​ന​വും വി​ൽ​പ​ന​യും ന​ട​ക്കു​ന്ന​ത്. എ​ല്ലാ​ദി​വ​സ​വും രാ​വി​ലെ പ​ത്തു​മു​ത​ൽ രാ​ത്രി ഒ​ൻ​പ​ത് വ​രെ ന​ട​ക്കു​ന്ന ച​ക്ക മ​ഹോ​ത്സ​വ​ത്തി​ൽ പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്. ഒ​ക്ടോ​ബ​ർ ര​ണ്ടി​ന് സ​മാ​പി​ക്കും.