തെ​രു​വു​നാ​യ ആക്രമണം: ന​ട​പ​ടി​ക​ൾ ക​ർ​ശ​ന​മാ​ക്കാ​ൻ ന​ഗ​ര​സ​ഭ
Friday, September 20, 2019 10:09 PM IST
ആ​ല​പ്പു​ഴ: ന​ഗ​ര​ത്തി​ൽ തെ​രു​വ് നാ​യ ആ​ക്ര​മ​ണം ഉ​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ ന​ട​പ​ടി​ക​ൾ ക​ർ​ശ​ന​മാ​ക്കു​ന്നു. തെ​രു​വു​നാ​യ്ക്ക​ളു​ടെ വ​ന്ധ്യം​ക​ര​ണം ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വ്യാ​പി​പ്പി​ക്കാ​ൻ ന​ഗ​ര​സ​ഭ ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി യോ​ഗം തീ​രു​മാ​നി​ച്ചു. വ​ന്ധ്യം​ക​ര​ണ​ത്തി​നു​ള്ള എ​ബി​സി പ്രോ​ഗ്രാ​മി​നു നി​ല​വി​ൽ 10 ല​ക്ഷം ന​ഗ​ര​സ​ഭ നീ​ക്കി വെ​ച്ചി​ട്ടു​ണ്ട്. വെ​റ്റ​റി​ന​റി ഓ​ഫീ​സ​ർ വ​ഴി വ​ന്ധ്യം​ക​ര​ണ​ത്തി​നു വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. അ​തി​നു​ള്ള ന​ട​പ​ടി​ക​ൾ അ​ടി​യ​ന്ത​ര​മാ​യി ആ​രം​ഭി​ക്കും. നാ​യ​ക​ളെ പി​ടി​ക്കു​ന്ന​തി​നു പ​രി​ശീ​ല​നം ല​ഭി​ച്ച ആ​ളു​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​നി​ൽ പ്ര​യാ​സം നേ​രി​ടു​ന്നു​ണ്ട്. എ​ത്ര​യും വേ​ഗം ആ​ളെ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കും. 2017-18 വ​ർ​ഷ​ത്തി​ൽ ജി​ല്ല പ​ഞ്ചാ​യ​ത്തി​ന് ഈ​യി​ന​ത്തി​ൽ അ​ഞ്ചു​ല​ക്ഷം എ​ബി​സി പ്രോ​ഗ്രാ​മി​നാ​യി ന​ഗ​ര​സ​ഭ ജി​ല്ലാ കു​ടും​ബ​ശ്രീ​മി​ഷ​ൻ വ​ഴി ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ ന​ൽ​കി​യി​രു​ന്നു. എ​ബി​സി ക്ലി​നി​ക്ക് വ​ന്ധ്യം​ക​ര​ണ​ത്തി​നാ​യി ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​ട​ൻ ആ​രം​ഭി​ക്കും. ന​ട​പ​ടി​ക​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണെ​ന്ന് ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ. ​എ റ​സാ​ഖ് പ​റ​ഞ്ഞു.