കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല ആ​ല​പ്പു​ഴ കേ​ന്ദ്ര​ത്തി​ൽ വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​ന 23ന്
Friday, September 20, 2019 10:10 PM IST
ആ​ല​പ്പു​ഴ: കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ആ​ല​പ്പു​ഴ​യി​ലെ കേ​ന്ദ്ര​ത്തി​ൽ വി​പു​ലീ​ക​രി​ച്ച വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം 23ന് ​ന​ട​ക്കും.
ഒ​രു​കോ​ടി ചെ​ല​വ​ഴി​ച്ചു​ള്ള വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് പൂ​ർ​ത്തി​യാ​യ​ത്. ഡി​ഗ്രി മൈ​ഗ്രേ​ഷ​ൻ ഒ​ഴി​കെ​യു​ള്ള എ​ല്ലാ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും രേ​ഖ​ക​ളും ഇ​നി മു​ത​ൽ ആ​ല​പ്പു​ഴ​യി​ൽ നി​ന്നും ല​ഭ്യ​മാ​ക്കും. ഇ​തി​നാ​യി അ​സി​സ്റ്റ​ന്‍റ്് ര​ജി​സ്ട്രാ​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ വി​ഭാ​ഗ​ത്തെ നി​യ​മി​ച്ചു​ക​ഴി​ഞ്ഞ​താ​യി സ​ർ​വ​ക​ലാ​ശാ​ല അ​ധി​കൃ​ത​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
പി​ഒ​എ​സ് മെ​ഷീ​ൻ സ്ഥാ​പി​ച്ച് ഓ​ണ്‍​ലൈ​നാ​യി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് എ​ല്ലാ​ത്ത​രം ഫീ​സു​ക​ളു​മ​ട​ക്കാ​ൻ സൗ​ക​ര്യ​മൊ​രു​ക്കും. വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​രാ​തി​ക​ൾ ത​ത്സ​മ​യം സ​ർ​വ​കാ​ലാ​ശാ​ല ആ​സ്ഥാ​ന​ത്തെ​ത്തി​ച്ച് പ​രി​ഹാ​ര​മു​ണ്ടാ​ക്കും. നി​ല​വി​ലെ ലൈ​ബ്ര​റി റ​ഫ​റ​ൻ​സ് ലൈ​ബ്ര​റി​യാ​യി ഉ​യ​ർ​ത്താ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണെ​ന്ന് സ​ർ​വ​ക​ലാ​ശാ​ല ഫി​നാ​ൻ​സ് ക​മ്മ​റ്റി ക​ണ്‍​വീ​ന​ർ കെ.​എ​ച്ച്. ബാ​ബു​ജാ​ൻ പ​റ​ഞ്ഞു. സി​ല​ബ​സ് അം​ഗീ​ക​രി​ച്ചാ​ലു​ട​ൻ റൂ​റ​ൽ സ്റ്റ​ഡി​സീ​ൽ പി​ജി കോ​ഴ്സും ഗ​വേ​ഷ​ണ വി​ഭാ​ഗ​വും അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷം മു​ത​ൽ ആ​രം​ഭി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.
അ​ഡ്മി​നി​സ്ട്രേ​ഷ​ൻ വി​ഭാ​ഗ​ത്തി​ന്‍റെ​യും വി​ദ്യാ​ർ​ഥി സേ​വ​ന സം​ര​ഭ​ങ്ങ​ളു​ടെ​യും ഉ​ദ്ഘാ​ട​നം 23ന് ​വൈ​കു​ന്നേ​രം മൂ​ന്നി​ന് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി. ​സു​ധാ​ക​ര​നും പ​ഠ​ന ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​ഖ്യാ​പ​നം ധ​ന​മ​ന്ത്രി ഡോ. ​തോ​മ​സ് ഐ​സ​ക്കും കേ​ന്ദ്രീ​കൃ​ത വാ​ല്യൂ​വേ​ഷ​ൻ സെ​ന്‍റ​റി​ന്‍റെ ഉ​ദ്ഘാ​ട​നം ഭ​ക്ഷ്യ​മ​ന്ത്രി പി. ​തി​ലോ​ത്ത​മ​നും ന​വീ​ക​രി​ച്ച റ​ഫ​റ​ൻ​സ് ലൈ​ബ്ര​റി​യു​ടെ ഉ​ദ്ഘാ​ട​നം പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യും നി​ർ​വ​ഹി​ക്കും. സ​ർ​വ​ക​ലാ​ശാ​ല സി​ൻ​ഡി​ക്കേ​റ്റ് എ​ക്സാ​മി​നേ​ഷ​ൻ ക​മ്മ​റ്റി​ക​ണ്‍​വീ​ന​ർ എ. ​അ​ജി​കു​മാ​ർ, പ്ലാ​നിം​ഗ് ക​മ്മ​റ്റി ക​ണ്‍​വീ​ന​ർ ഡോ. ​കെ.​ബി. മ​നോ​ജ് എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.