കൈ​ത​ത്തോ​ട് ജ​ലോ​ത്സ​വം അ​ന്പ​ല​ക്ക​ട​വ​ൻ വി​ജ​യി​ക​ളാ​യി
Friday, September 20, 2019 10:12 PM IST
എ​ട​ത്വ: ച​ല​ഞ്ച് ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്ട്സ് ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മു​ട്ടാ​ർ കൈ​ത​ത്തോ​ട് വാ​ട്ട​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന അ​ഞ്ചാ​മ​ത് കൈ​ത​ത്തോ​ട് ജ​ലോ​ത്സ​വ​ത്തി​ന്‍റെ ഫൈ​ന​ലി​ൽ വെ​പ്പ് എ ​ഗ്രേ​ഡ് മു​ട്ടാ​ർ ബി​ബി​സി ബോ​ട്ട് ക്ല​ബ്ബി​ന്‍റെ ആ​ദി​ത്യ​ൻ വി​നോ​ദ് ക്യാ​പ്റ്റ​നാ​യ അ​ന്പ​ല​ക്ക​ട​വ​ൻ ജേ​താ​വാ​യി. കൊ​ച്ചു​മോ​ൻ താ​യം​ക​രി ക്യാ​പ്റ്റ​നാ​യ പു​ന്തു​രു​ത്തി ബോ​ട്ട് ക്ല​ബി​ന്‍റെ ചെ​ത്തി​ക്കാ​ട​ൻ ര​ണ്ടാം സ്ഥാ​ന​വും നേ​ടി. ഇ​രു​ട്ടു​കു​ത്തി എ ​ഗ്രേ​ഡ് മു​ട്ടാ​ർ ബി​ബി​സി​യു​ടെ ജെ​റി മാ​മ്മൂ​ട്ടി​ൽ ക്യാ​പ്റ്റ​നാ​യ മാ​മ്മൂ​ട​ൻ ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. ഇ​രു​ട്ടു​കു​ത്തി ബി ​ഗ്രേ​ഡ് മ​ത്സ​ര​ത്തി​ൽ ജോ​ണ്‍​സ​ണ്‍ ഡേ​വി​ഡ് ക്യാ​പ്റ്റ​നാ​യ മേ​പ്പാ​ടം ബോ​ട്ട് ക്ല​ബി​ന്‍റ ദാ​നി​യേ​ൽ ഒ​ന്നാം സ്ഥാ​ന​വും വ​ള​ഞ്ഞ വ​ട്ടം ബോ​ട്ട് ക്ല​ബി​ന്‍റെ ജോം​സി ക്യാ​പ്റ്റ​നാ​യ കു​റു​പ്പു​പ​റ​ന്പ​ൻ ര​ണ്ടാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. വെ​പ്പ് ബി ​ഗ്രേ​ഡ് മ​ത്സ​ര​ത്തി​ൽ പ്രീ​യ​ദ​ർ​ശി​നി ബോ​ട്ട് ക്ല​ബി​ന്‍റെ പി​ജി ക​രി​പ്പു​ഴ ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. ജ​ലോ​ത്സ​വം കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. വെ​ളി​യ​നാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലൈ​ലാ രാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.