ആ​വ​ശ്യ​ത്തി​ന് ഡോ​ക്ട​ർ​മാ​രി​ല്ല; തു​റ​വൂർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​നം അ​വ​താ​ള​ത്തി​ൽ
Saturday, September 21, 2019 11:04 PM IST
തു​റ​വൂ​ർ: ദേ​ശി​യ പാ​ത​യോ​ര​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന തു​റ​വൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​നം അ​വ​താ​ള​ത്തി​ൽ. ആ​വ​ശ്യ​ത്തി​നു ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം ല​ഭി​ക്കാ​ത്ത​താ​ണ് രോ​ഗി​ക​ളെ വ​ല​യ്ക്കു​ന്ന​ത്. ഇ​ന്ന​ലെ പ​നി​യും മ​റ്റു രോ​ഗ​ങ്ങ​ളു​മാ​യി നൂ​റു​ക​ണ​ക്കി​നു രോ​ഗി​ക​ൾ എ​ത്തി​യ​പ്പോ​ഴും വെ​റും മൂ​ന്നു ഡോ​ക്ട​ർ​മാ​രാ​ണ് പ​രി​ശോ​ധ​ന​യ്ക്കു​ണ്ടാ​യ​ത്.

ഇ​തു മൂ​ലം മ​ണി​ക്കു​റു​ക​ളോ​ളം രോ​ഗി​ക​ൾ​ക്ക് ക്യൂ ​നി​ൽ​ക്കേ​ണ്ടി വ​ന്നു. ചി​ല രോ​ഗി​ക​ൾ കു​ഴഞ്ഞുവീ​ഴു​ക​യും ചെ​യ്തു.എ​ല്ലാ രോ​ഗി​ക​ളേ​യും മ​റ്റ് ആ​ശു​പ​ത്രി​ക​ളി​ലേ​യ്ക്ക് റ​ഫ​ർ ചെ​യ്യു​ക എ​ന്ന സേ​വ​നം മാ​ത്ര​മാ​യി ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​നം മാ​റി​യ​താ​യാ​ണ് ആ​രോ​പ​ണം. പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളു​ടെ സേ​വ​ന​ങ്ങ​ൾ പോ​ലും ഇ​വി​ടെ നി​ന്നും ല​ഭി​ക്കു​ന്നി​ല്ലെ​ന്നും ആ​രോ​പ​ണ​മു​യ​രു​ന്നു. എ​ക്സ് റേയ്ക്കും, ല​ബോ​റ​ട്ട​റി പ​രി​ശോ​ധ​ന​ക​ൾ​ക്കും സ്വ​കാ​ര്യ ലാ​ബു​ക​ളെ​ക്ക​ൾ ഉ​യ​ർ​ന്ന ഫീ​സാ​ണ​ത്രെ ഈ​ടാ​ക്കു​ന്ന​തും. നു​റു​ക​ണ​ക്കി​ന് രോ​ഗി​ക​ൾ വ​രു​ന്ന ഈ ​താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ക്സ്റെ എ​ടു​ക്കു​വാ​നും, ഇ​സി​ജി എ​ടു​ക്കു​വാ​നും ഒ​രു താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രി മാ​ത്ര​മാ​ണു​ള്ള​ത്. ഒ​ടി​വും ച​ത​വു​മാ​യി വ​രു​ന്ന രോ​ഗി​ക​ൾ ഇ​തു​മൂ​ലം മ​ണി​ക്കൂ​റു​ക​ൾ ക്യു ​നി​ൽ​ക്കേ​ണ്ട അ​വ​സ്ഥ​യു​മാ​ണ്. ജീ​വ​ന​ക്കാ​രും രോ​ഗി​ക​ളും ത​മ്മി​ലു​ള്ള വാ​ക്കു​ത​ർ​ക്കം പ​തി​വാ​ണ്. അ​ശാ​സ്ത്രീ​യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് ഇ​വി​ടെ ന​ട​പ്പാ​ക്കി​യി​രി​ക്കു​ന്ന​ത്. അ​ടി​യ​ന്ത​ര​മാ​യി രോ​ഗി​ക​ളെ എ​ത്തി​ക്കേ​ണ്ട അ​ത്യാ​ഹി​ത വി​ഭാ​ഗം ഏ​റ്റ​വും അ​ക​ത്തേ​യ്ക്ക് മാ​റ്റി​യാ​ണ് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്.

ആം​ബു​ല​ൻ​സി​ലും മ​റ്റു വാ​ഹ​ന​ങ്ങ​ളി​ലും ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ന്ന രോ​ഗി​ക​ളെ വാ​ഹ​ന​ത്തി​ൽനി​ന്നു താ​ഴെയി​റ​ക്കി അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ എ​ത്തി​ക്കു​ന്പോ​ൾ ചി​ല​പ്പോ​ൾ ജീ​വ​ൻ ന​ഷ്ട​പ്പെ​ടു​ന്ന അ​വ​സ്ഥ​യാ​ണ്. ഏ​റ്റ​വും മു​ന്നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ് ഇ​വി​ടെ നി​ന്നു മാ​റ്റി ഇ​വി​ടെ അ​ത്യാ​ഹി​ത വി​ഭാ​ഗം ആ​രം​ഭി​ക്കു​ക​യാ​ണെ​ങ്കി​ൽ രോ​ഗി​ക​ൾ​ക്കും മ​റ്റും വ​ള​രെ സൗ​ക​ര്യ​മാ​യി​രി​ക്കും. വ​ർ​ഷ​ങ്ങ​ളാ​യി ഇ​വി​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രു​ടെ ഭ​ര​ണ​ത്തി​ലാ​ണ് ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​നം എ​ന്നും ആ​രോ​പ​ണം ഉ​ണ്ട്. ആ​ശു​പ​ത്രി​ക്ക് സ്വ​ന്ത​മാ​യു​ള്ള ആം​ബു​ല​ൻ​സ് പ​ല​പ്പോ​ഴും രോ​ഗി​ക​ൾ​ക്ക് ഉ​പ​ക​രി​ക്കു​ന്നി​ല്ലെ​ന്നും പ​രാ​തി​പ്പെ​ടു​ന്നു. നി​ല​വി​ൽ ആ​ശു​പ​ത്രി വി​ക​സ​ന സ​മി​തി ഉ​ണ്ടെ​ങ്കി​ലും ഇ​തി​ന്‍റെ പ്ര​വ​ർ​ത്ത​ന​വും കാ​ര്യ​ക്ഷ​മ​മ​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം.