യൂ​ണി​ഫോ​മി​ൽ ക​ർ​ശ​ന നി​ർ​ദേ​ശം, ട്രാ​ഫി​ക് പോ​ലീ​സി​ന് ഇ​നി കാ​ക്കി പാ​ന്‍റ​്സും വെ​ള്ള ഷ​ർ​ട്ടും നി​ർ​ബ​ന്ധം
Saturday, October 12, 2019 10:55 PM IST
കാ​യം​കു​ളം: ട്രാ​ഫി​ക് നി​യ​മ​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഡി​ജി​പി​യു​ടെ ഉ​ത്ത​ര​വു പ്ര​കാ​രം ട്രാ​ഫി​ക് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും യൂ​ണി​ഫോ​മി​ൽ ക​ർ​ശ​ന നി​ർ​ദേ​ശം. വെ​ള്ള ഷ​ർ​ട്ടും കാ​ക്കി പാ​ന്‍റ്സും നി​ർ​ബ​ന്ധ​മാ​ക്കി​ക്കൊ​ണ്ടാ​ണ് ഉ​ത്ത​ര​വാ​യ​ത്.

റോ​ഡി​ൽ ട്രാ​ഫി​ക് പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സാ​ന്നി​ധ്യം പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് പെ​ട്ടെ​ന്ന് മ​ന​സി​ലാ​ക്കാ​നാ​​ണ് യൂ​ണി​ഫോം നി​ർ​ദേ​ശം കൊ​ണ്ടു​വ​ന്ന​ത്. കാ​യം​കു​ളം ട്രാ​ഫി​ക് യൂ​ണി​റ്റി​ലെ പോ​ലീ​സു​കാ​ർ ക​ഴി​ഞ്ഞ​ദി​വ​സം മു​ത​ൽ പു​തി​യ യൂ​ണി​ഫോം ധ​രി​ച്ച് ഡ്യൂ​ട്ടി​ക്ക് ഇ​റ​ങ്ങി.

ട്രാ​ഫി​ക് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഡി​വൈ​എ​സ്പി ആ​ർ. ബി​നു മു​ഴു​വ​ൻ ട്രാ​ഫി​ക് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും പ​രേ​ഡ് ന​യി​ച്ച് നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി. പു​തി​യ ഗ​താ​ഗ​ത നി​യ​മ​പ്ര​കാ​ര​മു​ള്ള പി​ഴ ചു​മ​ത്തി തു​ട​ങ്ങി​യി​ട്ടി​ല്ലാ​ത്ത​തി​നാ​ൽ പ​ട്ട​ണ​ത്തി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും ഗ​താ​ഗ​ത​നി​യ​മ ലം​ഘ​ന​ങ്ങ​ൾ വ​ർ​ധി​ച്ചി​ട്ടു​ണ്ട്. മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച് വ​രു​ന്ന​വ​രെ പെ​റ്റി എ​ഴു​തി കോ​ട​തി​യി​ലേ​ക്ക് അ​യ​യ്ക്കു​ക​യാ​ണ് ഇ​പ്പോ​ൾ ചെ​യ്തു​വ​രു​ന്ന രീ​തി. ഹെ​ൽ​മെ​റ്റ് ധ​രി​ക്കാ​തെ​യും സീ​റ്റ് ബെ​ൽ​റ്റ് ധ​രി​ക്കാ​തെ​യും മൂ​ന്നു​പേ​ർ ക​യ​റി ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളി​ൽ എ​ത്തു​ന്ന​വ​രെ​യും ത​ട​ഞ്ഞു​നി​ർ​ത്തി ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി വി​ടു​ക​യാ​ണ് ഇ​പ്പോ​ൾ ചെ​യ്യു​ന്ന​തെ​ന്നും കാ​യം​കു​ളം ട്രാ​ഫി​ക് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് യൂ​ണി​റ്റ് എ​സ്ഐ എം. ​രാ​ജേ​ന്ദ്ര​ൻ പ​റ​ഞ്ഞു.