സം​സ്കാ​ര സാ​ഹി​തി ക​ലാ​ജാ​ഥ
Saturday, October 12, 2019 10:58 PM IST
ആ​ല​പ്പു​ഴ: സാം​സ്കാ​രി​ക അ​ധി​നി​വേ​ശ​ത്തി​നെ​തി​രേ സം​സ്കാ​ര സാ​ഹി​തി ക​ലാ​ജാ​ഥ സം​ഘ​ടി​പ്പി​ക്കും. അ​രൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ 15 മു​ത​ൽ 17 വ​രെ വാ​ള​ല്ലെ​ൻ സ​മ​രാ​യു​ധം എ​ന്ന തെ​രു​വു​നാ​ട​ക​വും സം​ഗീ​ത പ​രി​പാ​ടി​ക​ളും വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ അ​വ​ത​രി​പ്പി​ക്കും.

15 നു ​രാ​വി​ലെ 8.30 ന് ​അ​രൂ​രി​ൽ സം​സ്കാ​ര സാ​ഹി​തി സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത്, എ​ൻ.​വി. പ്ര​ദീ​പ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കു​ന്ന ജാ​ഥ പി.​ടി. തോ​മ​സ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡി​സി​സി പ്ര​സി​ഡ​ന്‍റ് എം. ​ലി​ജു അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ചെ​യ​ർ​മാ​ൻ ഷാ​ജി പാ​ണ്ഡ​വ​ത്ത്, ക​ണ്‍​വീ​ന​ർ സി.​കെ. വി​ജ​യ​കു​മാ​ർ, സം​സ്ഥാ​ന സ​മി​തി​യം​ഗം വ​യ​ലാ​ർ ല​ത്തീ​ഫ് എ​ന്നി​വ​ർ അ​റി​യി​ച്ചു.