വോ​ട്ട​ർ​മാ​രി​ൽ മ​ധ്യ​വ​യ​സ്ക​ർ മു​ന്നി​ൽ; 100 ക​ട​ന്ന ഏ​ഴു​പേ​രും
Saturday, October 12, 2019 10:58 PM IST
അ​രൂ​ർ: നി​യ​മ​സ​ഭ ഉ​പ​തെ​ര​ഞ്ഞ​ടു​പ്പി​ൽ അ​രൂ​രി​ലെ വോ​ട്ട​ർ​മാ​രി​ൽ മു​ന്നി​ൽ മ​ധ്യ​വ​യ​സ്ക​ർ. 100 വ​യ​സ് പി​ന്നി​ട്ട ഏ​ഴു പേ​രും മ​ണ്ഡ​ല​ത്തി​ലു​ണ്ട്. 90നും 99​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള 364 പേ​രും ഇ​വി​ടെ സ​മ്മ​തി​ദാ​യ​ക​രാ​യു​ണ്ട്. മ​ധ്യ​വ​യ​സ്ക​രാ​യ 4049 പ്രാ​യ വി​ഭാ​ഗ​ത്തി​ൽ 44389 വോ​ട്ട​ർ​മാ​രാ​ണി​വി​ടെ​യു​ള്ള​ത്. ക​ന്നി വോ​ട്ട​ർ​മാ​രു​ടെ ഗ​ണ​ത്തി​ലു​ള്ള 1819 പ്രാ​യ​വി​ഭാ​ഗ​ത്തി​ൽ 3956 സ​മ്മ​തി​ദാ​യ​ക​രാ​ണു​ള്ള​ത്. 2029 പ്രാ​യ വി​ഭാ​ഗ​ക്കാ​രാ​യ 30174 വോ​ട്ട​ർ​മാ​രു​ണ്ട്.

സ​മ്മ​തി​ദാ​യ​ക​രി​ൽ ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള പ്രാ​യ​ഗ്രൂ​പ്പ് 3039 വ​യ​സു​കാ​രാ​ണ്. 36938 വോ​ട്ട​ർ​മാ​ർ ഈ ​ഗ്രൂ​പ്പി​ൽ​പെ​ടു​ന്നു. മൂ​ന്നാം സ്ഥാ​ന​ത്തു​ള്ള 5059 പ്രാ​യ ഗ്രൂ​പ്പി​ൽ 36412 വോ​ട്ട​ർ​മാ​രാ​ണു​ള്ള​ത്. വോ​ട്ട​ർ​മാ​രു​ടെ എ​ണ്ണ​ത്തി​ൽ അ​ഞ്ചാം സ്ഥാ​ന​ത്താ​ണ് 6069 പ്രാ​യ​ഗ്രൂ​പ്പ്. ഈ ​വി​ഭാ​ഗ​ത്തി​ൽ നി​ന്നു​ള്ള 24842 വോ​ട്ട​ർ​മാ​രാ​ണു​ള്ള​ത്. 7079 പ്രാ​യ ഗ്രൂ​പ്പു​കാ​രാ​യ 10908 സ​മ്മ​തി​ദാ​യ​ക​രും മ​ണ്ഡ​ല​ത്തി​ലു​ണ്ട്.