എ​സി റോ​ഡി​ലെ യാ​ത്ര ദു​രി​ത​പൂ​ർ​ണം ത​ന്നെ
Sunday, October 13, 2019 10:37 PM IST
മ​ങ്കൊ​ന്പ്: പോ​ലീ​സി​ന്‍റെ​യും നാ​ട്ടു​കാ​രു​ടെ​യും പ​രി​ശ്ര​മ​ത്തി​നും ആ​ല​പ്പു​ഴ-​ച​ങ്ങ​നാ​ശേ​രി റോ​ഡി​ലെ കാ​ടു തെ​ളി​ക്കാ​നാ​യി​ല്ല. പാ​ഴ്ച്ചെ​ടി​ക​ളേ​റു​ന്ന​തും വ​ർ​ധി​ക്കു​ന്ന മാ​ലി​ന്യ​ക്കൂ​ന്പാ​ര​വും മൂ​ലം എ​സി റോ​ഡി​ലെ യാ​ത്ര വീ​ണ്ടും ദു​രി​ത​പൂ​ർ​ണ​മാ​കു​ന്നു. പ​ള്ളാ​ത്തു​രു​ത്തി മു​ത​ൽ പൂ​വം വ​രെ​യു​ള്ള പ്ര​ദേ​ശ​ത്തെ റോ​ഡി​നു​രു​വ​ശ​വും പ​ട​ർ​ന്നു​പ​ന്ത​ലി​ച്ചി​രി​ക്കു​ന്ന പാ​ഴ്മ​ര​ങ്ങ​ളും, വ​ള്ളി​ച്ചെ​ടി​ക​ളു​മാ​ണ് വാ​ഹ​ന​ങ്ങ​ൾ​ക്കും, കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും യാ​ത്ര ദു​രി​ത​പൂ​ർ​ണ​മാ​ക്കു​ന്ന​ത്.

കാ​ടു​ക​ളു​ടെ മ​റ​പ​റ്റി അ​റ​വു​മാ​ലി​ന്യ​ങ്ങ​ളും, ഗാ​ർ​ഹി​ക മാ​ലി​ന്യ​ങ്ങ​ളു​മെ​ല്ലാം റോ​ഡു​വ​ക്കി​ലും, സ​മീ​പ​ത്തെ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലും നി​ക്ഷേ​പി​ക്കു​ന്ന​ത് പ​തി​വാ​യി. ഇ​ക്ക​ഴി​ഞ്ഞ ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തി​ൽ ഹൈ​വേ പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ല​പ്പു​ഴ-​ച​ങ്ങ​നാ​ശേ​രി റോ​ഡി​ൽ മാ​ലി​ന്യ​നീ​ക്കം ന​ട​ത്തി​യി​രു​ന്നു. പ​ള്ളാ​ത്തു​രു​ത്തി മു​ത​ൽ പ​ള്ളി​ക്കൂ​ട്ടു​മ്മ വ​രെ​യു​ള്ള പ്ര​ദേ​ശ​ത്തെ റോ​ഡി​നി​രു​വ​ശ​വു​മു​ള്ള പാ​ഴ്ച്ചെ​ടി​ക​ളും, മാ​ലി​ന്യ​ങ്ങ​ളു​മാ​ണ് നീ​ക്കം​ചെ​യ്യാ​നു​ദ്ദേ​ശി​ച്ചി​രു​ന്ന​ത്. റോ​ഡ് സു​ര​ക്ഷ​യു​ടെ ഭാ​ഗ​മാ​യി വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ സ​ഹ​ക​ണ​ത്തോ​ടെ​യാ​ണ് മാ​ലി​ന്യ​നീ​ക്കം ന​ട​ത്തി​യ​ത്. പ​ള്ളാ​ത്തു​രു​ത്തി മു​ത​ൽ പ​ള്ളി​ക്കൂ​ട്ടു​മ്മ വ​രെ​യു​ള്ള അ​താ​ത് പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ളു​ടെ​യും സം​ഘ​ട​ന​ക​ളു​ടെ​യും സ​ഹാ​യ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ആ​സൂ​ത്ര​ണം ചെ​യ്തി​രു​ന്ന​ത്.

ഓ​ട്ടോ, ടെ​ന്പോ തൊ​ഴി​ലാ​ളി​ക​ൾ, സാ​സ്കാ​രി​ക സം​ഘ​ട​ന​ക​ൾ, പ​ള്ളി​ക​ൾ, എ​സ്എ​ൻ​ഡി​പി എ​ന്നി​വ​യു​മാ​യി ധാ​ര​ണ​യി​ലെ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ എ​ല്ലാ പ്ര​ദേ​ശ​ങ്ങ​ളി​ലും ജ​ന​ങ്ങ​ൾ സ​ഹ​ക​രി​ക്കാ​ക​തി​രു​ന്ന​തി​നാ​ൽ പ​ദ്ധ​തി പൂ​ർ​ണ​മാ​യും വി​ജ​യി​ച്ചി​ല്ല. ഒ​ന്നാം​ക​ര, മ​ങ്കൊ​ന്പ് തെ​ക്കേ​ക്ക​ര, ബ്ലോ​ക്കു ജം​ഗ്ഷ​നു സ​മീ​പം എ​ന്നി​വി​ട​ങ്ങ​ളി​ൽ ഗ​താ​ഗ​ത​ത്തി​നു ത​ട​സ​മാ​കു​ന്ന ത​ര​ത്തി ൽ ​ഇ​പ്പോ​ഴും കാ​ടു​പി​ടി​ച്ചു കി​ട​ക്കു​ക​യാ​ണ്.

പ​ല​യി​ട​ത്തും റോ​ഡും, കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കു​ള്ള വ​ഴി​യും ത​മ്മി​ൽ വേ​ർ​തി​രി​ക്കു​ന്ന വെ​ളു​ത്ത വ​ര ഇ​പ്പോ​ഴും പാ​ഴ്ച്ചെ​ടി​ക​ൾ വ​ള​ർ​ന്ന് ഏ​റെ​ക്കു​റെ കാ​ണാ​നാ​കാ​ത്ത സ്ഥി​തി​യി​ലാ​ണ്. ഇ​തു​മൂ​ലം രാ​ത്രി​യാ​ത്ര​ക്കാ​ർ​ക്കാ​ണ് ഏ​റ്റ​വു​മ​ധി​കം അ​പ​ക​ട ഭീ​ഷ​ണി​യു​ള്ള​ത്. ന​ട​പ്പാ​ത​യി​ല്ലാ​ത്ത​തു​മൂ​ലം ഇ​ത്ത​ര​ക്കാ​ർ​ക്ക് അ​പ​ക​ട​മു​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത ഏ​റെ​യാ​ണ്. ഇ​രു​വ​ശ​വും കാ​ടു​പി​ടി​ച്ചു കി​ട​ക്കു​ന്ന​തി​നാ​ൽ റോ​ഡു​വ​ക്കി​ൽ മാ​ലി​ന്യ​നി​ക്ഷേ​പ​വും പ​തി​വാ​യി​രി​ക്കു​ക​യാ​ണ്.