മി​ന്ന​ലും ഇ​ടി​യും: എ​ട​ത്വ പ​ള്ളി​യി​ൽ മൂ​ന്നു​പേ​ർ​ക്ക് ഷോ​ക്കേ​റ്റു
Sunday, October 13, 2019 10:37 PM IST
എ​ട​ത്വ: ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ ഉ​ണ്ടാ​യ മി​ന്ന​ലി​നേ​യും ഇ​ടി​യേ​യും തു​ട​ർ​ന്ന് മൂ​ന്നു പേ​ർ​ക്ക് ഷോ​ക്കേ​റ്റു. മൂ​ന്നു​പേ​രും പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.
എ​ട​ത്വ സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​നാ​പ​ള്ളി​യി​ൽ കു​ർ​ബാ​ന ന​ട​ന്നു​കൊ​ണ്ടി​രി​ക്കെ മൈ​ക്കി​ലൂ​ടെ വൈ​ദ്യു​തി പ്ര​വ​ഹി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് മൂ​ന്ന് പേ​ർ​ക്കും ഷോ​ക്കേ​റ്റ​ത്. അ​ൾ​ത്താ​ര​യി​ൽ നി​ന്ന ശു​ശ്രൂ​ഷി​യു​ടെ കൈ​യി​ലേ​ക്കും വൈ​ദ്യു​തി പ്ര​വ​ഹി​ക്കു​ക​യും ഗാ​യ​ക​സം​ഘ​ത്തി​ലെ ര​ണ്ടു​പേ​രു​ടെ മു​ഖ​ത്തേ​ക്കും വൈ​ദ്യു​തി പ്ര​വ​ഹി​ച്ച​തോ​ടെ ഇ​വ​ർ തെ​റി​ച്ച് നി​ല​ത്തു വീ​ഴു​ക​യും ചെ​യ്തു.
കു​ർ​ബാ​ന​യി​ൽ ശു​ശ്രൂ​ഷി​യാ​യി​രു​ന്ന ച​ക്കാ​ല​യി​ൽ മാ​ർ​ട്ടി​ൻ, ഗാ​യ​ക​രാ​യി​രു​ന്ന സു​നി​താ മോ​നി​ച്ച​ൻ, സ​ന്തോ​ഷ് എ​ന്നി​വ​ർ​ക്കാ​ണ് വൈ​ദ്യു​താ​ഘാ​ത​മേ​റ്റ​ത്.
പ​ള്ളി​യു​ടെ മു​ക​ളി​ലു​ണ്ടാ​യി​രു​ന്ന ഓ​ടു​ക​ളും ത​ടി ക​ഷ​ണ​വും തെ​റി​ച്ചു താ​ഴെ വീ​ഴു​ക​യും ചെ​യ്തു. സൗ​ണ്ട് സി​സ്റ്റ​ങ്ങ​ൾ, മി​ക്സ​ർ, ഹെ​ലി​ഫാ​ൻ, ജ​ന​റേ​റ്റ​ർ, വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സി​ന്‍റെ ന​ട​യി​ലെ ബ​ൾ​ബു​ക​ൾ, ബു​ക്ക് സ്റ്റാ​ളി​ലെ ക​ന്പ്യൂ​ട്ട​റു​ക​ൾ എ​ന്നി​വ പ്ര​വ​ർ​ത്ത​ന ര​ഹി​ത​മാ​യി.