ആ​ല​പ്പു​ഴ-​ച​ങ്ങ​നാ​ശേ​രി റോ​ഡ​രി​കി​ൽ പൈ​പ്പു​ലൈ​ൻ പൊ​ട്ടി കു​ടി​വെ​ള്ളം പാ​ഴാ​കു​ന്നു
Monday, October 14, 2019 11:08 PM IST
മ​ങ്കൊ​ന്പ് : ആ​ല​പ്പു​ഴ-​ച​ങ്ങ​നാ​ശേ​രി റോ​ഡ​രി​കി​ൽ പൈ​പ്പ്‌​ലൈ​ൻ പൊ​ട്ടി കു​ടി​വെ​ള്ളം പാ​ഴാ​കു​ന്ന​ത് പ​തി​വാ​കു​ന്നു. നെ​ടു​മു​ടി പാ​ല​ത്തി​നു കി​ഴ​ക്കു​ഭാ​ഗ​ത്താ​യി മാ​ധ​വ​ശേ​രി ക​ലു​ങ്കി​നു സ​മീ​പ​ത്താ​ണ് തു​ട​ർ​ച്ച​യാ​യ ര​ണ്ടാം​ത​വ​ണ​യും പൈ​പ്പു​ലൈ​ൻ ത​ക​രാ​റി​ലാ​യി​രി​ക്കു​ന്ന​ത്. നി​ല​വി​ലെ ത​ക​രാ​ർ സം​ഭ​വി​ച്ചി​ട്ട് ഒ​രാ​ഴ്ച​യാ​യ​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ഇ​തി​ന് ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്പും ലൈ​നി​ൽ ത​ക​രാ​ർ സം​ഭ​വി​ക്കു​ക​യും കു​ടി​വെ​ള്ളം പാ​ഴാ​കു​ക​യും ചെ​യ്തി​രു​ന്നു.

ക​രാ​റു​കാ​ർ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി കു​ടി​വെ​ള്ള വി​ത​ര​ണം ആ​രം​ഭി​ച്ചി​രു​ന്നെ​ങ്കി​ലും ര​ണ്ടു ദി​വ​സ​ത്തി​ന​കം വീ​ണ്ടും പൈ​പ്പു​പൊ​ട്ടി വെ​ള്ളം ഒ​ഴു​കു​ക​യാ​യി​രു​ന്നു. ലൈ​നി​ൽ ത​ക​രാ​ർ സം​ഭ​വി​ച്ച​തോ​ടെ പ​ന്പിം​ഗ് സ​മ​യ​ങ്ങ​ളി​ൽ മാ​ധ​വ​ശേ​രി പാ​ലം മു​ത​ൽ നെ​ടു​മു​ടി ഓ​ട്ടോ സ്റ്റാ​ൻ​ഡു വ​രെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ള​ക്കെ​ട്ടു രൂ​പ​പ്പെ​ടും. ഇ​തു​മൂ​ലം കാ​ൽ​ന​ട​യാ​ത്ര​ക്കാ​രും സൈ​ക്കി​ൾ യാ​ത്രി​ക​രും വാ​ഹ​ന​ങ്ങ​ൾ പോ​കു​ന്ന റോ​ഡി​ന്‍റെ ഭാ​ഗ​ത്തു​കൂ​ടി​യാ​ണ് യാ​ത്ര ചെ​യ്യു​ന്ന​ത്. ഇ​തു വി​ദ്യാ​ർ​ഥി​ക​ള​ട​ക്ക​മു​ള്ള​വ​ർ​ക്ക് അ​പ​ക​ട​ങ്ങ​ൾ​ക്കു കാ​ര​ണ​മാ​കും. ഇ​പ്പോ​ൾ പൈ​പ്പു ലൈ​ൻ ത​ക​രാ​റി​ലാ​യ​തി​നു സ​മീ​പ​ത്തു​ത​ന്നെ​യാ​ണ് നെ​ടു​മു​ടി ഈ​സ്റ്റ് പ​ന്പ് ഹൗ​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​വി​ടെ​നി​ന്നും പ​ന്പു​ചെ​യ്യു​ന്ന വെ​ള്ള​മാ​ണ് പാ​ഴാ​യി​പ്പോ​കു​ന്ന​ത്.

പൈ​പ്പു​പൊ​ട്ടി വെ​ള്ളം റോ​ഡി​ലൊ​ഴു​കി​യ​തോ​ടെ ടാ​പ്പു​ക​ളി​ൽ വെ​ള്ളം കി​ട്ടാ​തെ​യാ​യി. നെ​ടു​മു​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്ന്, ര​ണ്ട്, 11, 13 വാ​ർ​ഡു​ക​ളി​ലെ ര​ണ്ടാ​യി​ര​ത്തോ​ളം കു​ടും​ബ​ങ്ങ​ളു​ടെ കു​ടി​വെ​ള്ള​മാ​ണ് ഇ​തോ​ടെ മു​ട​ങ്ങി​യ​ത്. അ​ടി​ക്ക​ടി​യു​ണ്ടാ​കു​ന്ന ത​ക​രാ​റു​ക​ളെ​ത്തു​ട​ർ​ന്ന് ലൈ​നി​ൽ ചെ​ളി ക​യ​റു​ന്ന​തി​നാ​ൽ ത​ക​രാ​ർ പ​രി​ഹ​രി​ച്ചാ​ലും ശു​ദ്ധ​ജ​ലം കി​ട്ടാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. അ​ടി​ക്ക​ടി​യു​ണ്ടാ​കു​ന്ന ഇ​ത്ത​രം ത​ക​രാ​റു​ക​ൾ​ക്ക് ശാ​ശ്വ​ത പ​രി​ഹാ​രം വേ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.