മാ​ലി​ന്യം കു​മി​ഞ്ഞു കൂ​ടു​ന്നു ; ദു​ർ​ഗ​ന്ധം വ​മി​ച്ചി​ട്ടും അ​ധി​കാ​രി​ക​ൾ​ക്ക് മൗ​നം
Monday, October 14, 2019 11:08 PM IST
ചെ​ങ്ങ​ന്നൂ​ർ: മ​ഴു​ക്കീ​റി​ൽ പ്രാ​വി​ൻ​കൂ​ട് ഇ​ര​മ​ല്ലി​ക്ക​ര റോ​ഡി​ന് സ​മീ​പം മാ​ലി​ന്യം ചാ​ക്കി​ൽ കെ​ട്ടി​യ നി​ല​യി​ൽ നി​ക്ഷേ​പി​ക്കു​ന്നു​വെ​ന്ന് പ​രാ​തി. ക​ഴി​ഞ്ഞ നാ​ലു മാ​സ​മാ​യി വീ​ടു​ക​ളി​ലെ അ​ടു​ക്ക​ള മാ​ലി​ന്യ​മു​ൾ​പ​ടെ​യു​ള്ള​വ​യാ​ണ് ചാ​ക്കി​ൽ കെ​ട്ടി റോ​ഡ​രി​കി​ൽ വ​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ന് പു​റ​മേ മ​റ്റ് അ​റ​വ് മാ​ലി​ന്യ​ങ്ങ​ളും ഇ​വി​ടെ നി​ക്ഷേ​പി​ക്കു​ന്നു​ണ്ട്. ഇ​തു​മൂ​ലം പ്ര​ദേ​ശ​മാ​കെ ദു​ർ​ഗ​ന്ധ​മാ​ണ്.
സ​മീ​പ​വാ​സി​ക​ളു​ടെ കി​ണ​റു​ക​ളി​ൽ പ​ക്ഷി​ക​ൾ മാ​ലി​ന്യ​ങ്ങ​ൾ കൊ​ത്തി ഇ​ടു​ന്ന​തും പ്ര​ശ്നം സൃ​ഷ്ടി​ക്കു​ന്നു. ഇ​തു​മൂ​ലം ജ​ലം മ​ലി​ന​മാ​കു​ക​യും ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ​ക്കു കാ​ര​ണ​മാ​കു​ക​യും ചെ​യ്യു​മെ​ന്ന് ആ​രോ​ഗ്യ വി​ദ​ഗ്ധ​ർ പ​റ​യു​ന്നു. സ​മീ​പ​മു​ള്ള ക​ച്ച​വ​ട​ക്കാ​രെ​യും ഇ​തു സാ​ര​മാ​യി ബാ​ധി​ക്കു​ന്നു​ണ്ട്.

നേ​ര​ത്തെ പാ​ർ​ക്കിം​ഗി​നാ​യി ഉ​പ​യോ​ഗി​ച്ചു കൊ​ണ്ടി​രു​ന്ന സ്ഥ​ല​മാ​ണി​ത്. മാ​ലി​ന്യക്കൂന്പാ​രം കാ​ര​ണം അ​തും അ​സാ​ധ്യ​മാ​യി​രി​ക്കു​ക​യാ​ണ്. തി​രു​വ​ൻ​വ​ണ്ടൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​റാം വാ​ർ​ഡി​ൽ പെ​ട്ട സ്ഥ​ല​മാ​ണി​ത്. ദു​ർ​ഗ​ന്ധം വ​ർധി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ തി​രു​വ​ൻ​വ​ണ്ടൂ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ​ക്ക് ഇ​തു​സം​ബ​ന്ധി​ച്ച് പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഒ​രാ​ഴ്ച മു​ന്പ് താ​ലൂ​ക്ക് ലീ​ഗ​ൽ സെ​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തി പ​രാ​തി​യി​ൽ മേ​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി. പ​രാ​തി​ക്കാ​രെ നേ​രി​ൽ വി​ളി​പ്പി​ച്ച് അ​വ​രു​ടെ വാ​ദം കേ​ട്ടു. തു​ട​ർ​ന്ന് മാ​ലി​ന്യം അ​ടി​യ​ന്തര​മാ​യി അ​വി​ടെ നി​ന്നു നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ​ക്ക് ലീ​ഗ​ൽ സെ​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ നി​ർ​ദേ​ശം ന​ൽ​കി. എ​ങ്കി​ലും ഇ​തു​വ​രെ ഇ​തി​ന് ഒ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ല്ലെ​ന്നാ​ണ് പ​രാ​തി.