കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു, കാ​റോ​ടി​ച്ചയാ​ൾ അദ്ഭുതകരമായി രക്ഷപ്പെട്ടു
Monday, October 14, 2019 11:10 PM IST
മ​ങ്കൊ​മ്പ്: ആ​ല​പ്പു​ഴ-​ച​ങ്ങ​നാ​ശേ​രി റോ​ഡി​ൽ കാ​റും ടോ​റ​സ് ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കാ​റോ​ടി​ച്ചി​രു​ന്ന​യാ​ൾ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു.
ഇ​ന്ന​ലെ രാ​വി​ലെ ആ​റോ​ടെ കി​ട​ങ്ങ​റ പാ​ല​ത്തി​നു പ​ടി​ഞ്ഞാ​റു​ഭാ​ഗ​ത്താ​യി​രു​ന്നു സം​ഭ​വം. ആ​ല​പ്പു​ഴ ഭാ​ഗ​ത്തു നി​ന്നു​വ​ന്ന കാ​ർ എ​തി​ർ​ദി​ശ​യി​ൽ നി​ന്നും വ​ന്ന ടോ​റ​സു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. കാ​റോ​ടി​ച്ചി​രു​ന്ന അ​ടൂ​ർ മാ​ലൂ​ർ ശ്രീ​ജി​ത്ത് ഭ​വ​നി​ൽ ശ്രീ​ജി​ത്തി (27) നെ ​ച​ങ്ങ​നാ​ശേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ കാ​റി​ന്‍റെ മു​ൻ​ഭാ​ഗം പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന് എ​ൻ​ജി​ൻ വേ​ർ​പെ​ട്ടു​പോ​യി. കാറു കണ്ടാല് ഓടിച്ചിരുന്നയാള് രക്ഷപ്പെട്ട തായി കരുതില്ല. ടോ​റ​സ് സ​മീ​പ​ത്തെ വൈ​ദ്യു​തി പോ​സ്റ്റി​ലി​ടി​ച്ച് നി​ൽ​ക്കു​ക​യാ​യി​രു​ന്നു.