ആ​ശ്വാ​സ​കി​ര​ണം ധ​ന​സ​ഹാ​യം വൈ​കി​ക്ക​രു​തെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ
Monday, October 14, 2019 11:10 PM IST
ആ​ല​പ്പു​ഴ: സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ണി​ച്ച് ആ​ശ്വാ​സ​കി​ര​ണം പ​ദ്ധ​തി പ്ര​കാ​ര​മു​ള്ള ആ​നു​കൂ​ല്യം വൈ​കി​പ്പി​ക്ക​രു​തെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ. ലൈ​ഫ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കി​യി​ല്ലെ​ന്ന കാ​ര​ണ​ത്താ​ൽ സ​ഹാ​യം നി​ഷേ​ധി​ച്ച ന​ട​പ​ടി അ​ടി​യ​ന്ത​ര​മാ​യി തി​രു​ത്ത​ണ​മെ​ന്നും ക​മ്മീ​ഷ​ൻ ജു​ഡീ​ഷ്യ​ൽ അം​ഗം പി. ​മോ​ഹ​ന​ദാ​സ് ആ​വ​ശ്യ​പ്പെ​ട്ടു.
ചേ​ർ​ത്ത​ല അ​ർ​ത്തു​ങ്ക​ൽ സ​ദേ​ശി​നി മെ​റ്റി​ൽ​ഡ ത​ങ്ക​ച്ച​ൻ സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. പ​രാ​തി​ക്കാ​രി​യു​ടെ ഭ​ർ​ത്താ​വി​ന്‍റെ സ​ഹോ​ദ​ര​ൻ 70 ശ​ത​മാ​നം മാ​ന​സി​ക വൈ​ക​ല്യം സം​ഭ​വി​ച്ച​യാ​ളാ​ണ്. അ​ദ്ദേ​ഹ​ത്തെ സം​ര​ക്ഷി​ക്കു​ന്ന​ത് പ​രാ​തി​ക്കാ​രി​യു​ടെ കു​ടും​ബ​മാ​ണ്. സം​ര​ക്ഷ​ണ​ത്തി​നു നേ​തൃ​ത്വം ന​ൽ​കു​ന്ന​യാ​ൾ എ​ന്ന നി​ല​യി​ലാ​ണ് പ​രാ​തി​ക്കാ​രി​ക്ക് ആ​ശ്വാ​സ​കി​ര​ണം പ​ദ്ധ​തി​യി​ൽ നി​ന്ന് ധ​ന​സ​ഹാ​യം ല​ഭി​ച്ചു​കൊ​ണ്ടി​രു​ന്ന​ത്.
ക​മ്മീ​ഷ​ൻ സാ​മൂ​ഹ്യ സു​ര​ക്ഷാ​മി​ഷ​നി​ൽ നി​ന്നും റി​പ്പോ​ർ​ട്ടു വാ​ങ്ങി. 2018 ഡി​സം​ബ​റി​ൽ പ​രാ​തി​ക്കാ​രി ലൈ​ഫ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ 2016 മു​ത​ൽ 2018 വ​രെ​യു​ള്ള ധ​ന​സ​ഹാ​യം അ​നു​വ​ദി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. കു​ടി​ശി​ക​യും തു​ട​ർ​ന്നു​ള്ള ധ​ന​സ​ഹാ​യ​വും സ​ർ​ക്കാ​ർ ഫ​ണ്ടി​ന്‍റെ ല​ഭ്യ​ത​യ്ക്ക​നു​സ​രി​ച്ച് ന​ൽ​കു​മെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. സ​ർ​ക്കാ​ർ ഫ​ണ്ട് എ​ത്ര​യും​വേ​ഗം ല​ഭ്യ​മാ​ക്കി പ​രാ​തി​ക്കാ​രി​ക്ക് ര​ണ്ടു മാ​സ​ത്തി​ന​കം സ​ഹാ​യം ന​ൽ​ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ സാ​മൂ​ഹ്യ​സു​ര​ക്ഷാ​മി​ഷ​ൻ അ​സി. ഡ​യ​റ​ക്ട​ർ​ക്കും ആ​ല​പ്പു​ഴ ജി​ല്ല സാ​മൂ​ഹ്യ​നീ​തി ഓ​ഫീ​സ​ർ​ക്കും നി​ർ​ദേ​ശം ന​ൽ​കി.