തെ​ര​ഞ്ഞെ​ടു​പ്പി​ൽ പി​ണ​റാ​യി സ​ർ​ക്കാ​രി​ന് ക​ന​ത്ത പ്ര​ഹ​ര​മേ​ൽ​ക്കു​മെ​ന്ന് ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ർ
Monday, October 14, 2019 11:10 PM IST
പൂ​ച്ചാ​ക്ക​ൽ: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ വി​ജ​യി​ക്കു​ന്ന​തോ​ടെ പി​ണ​റാ​യി സ​ർ​ക്കാ​റി​നു ക​ന​ത്ത പ്ര​ഹ​ര​മേ​ൽ​ക്കു​മെ​ന്ന് ഇ​ന്ത്യ​ൻ യൂ​ണി​യ​ൻ മു​സ്‌​ലിം ലീ​ഗ് ദേ​ശീ​യ സെ​ക്ര​ട്ട​റി ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ർ. ഘ​ട്ട​ക ക​ക്ഷി​ക​ളെ​ല്ലാം ഒ​റ്റ​ക്കെ​ട്ടാ​യി​ട്ടാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. യു​ഡി​എ​ഫ് സ​ർ​ക്കാ​റി​ന്‍റെ വി​ക​സ​ന പ​ദ്ധ​തി​ക​ള​ല്ലാ​തെ എ​ൽ​ഡി​എ​ഫ് പു​തു​താ​യി ഒ​ന്നും ന​ട​പ്പാ​ക്കി​യി​ട്ടി​ല്ല. പ്ര​ള​യ​ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് എ​ല്ലാ​വ​രും ക​ക്ഷി​രാ​ഷ്ട്രി​യ ഭേ​ദ​മ​ന്യേ സ​ഹ​ക​രി​ച്ചി​രു​ന്ന​താ​ണ്. അ​ർ​ഹ​രാ​യ ദു​രി​ത​ബാ​ധി​ത​ർ​ക്ക് ആ​ശ്വാ​സ​പ​ദ്ധ​തി​ക​ളോ സ​ഹാ​യ​ധ​ന​മോ ല​ഭി​ച്ചി​ട്ടി​ല്ല. പ്ര​ള​യ​ദു​രി​താ​ശ്വാ​സ​ഫ​ണ്ടു​ക​ൾ വ​ക​മാ​റ്റി ചെ​ല​വ​ഴി​ച്ചു സ​ർ​ക്കാ​ർ ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.
കി​ഫ്ബി​യു​ടെ കെ​ടും കാ​ര്യ​സ്ഥ​ത​യെ​ക്കു​റി​ച്ച് സി​എ​ജി റി​പ്പോ​ർ​ട്ടി​ലൂ​ടെ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. പി​എ​സ്‌​സി​യു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​ൽ വി​ശ്വാ​സം ന​ഷ്ട​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. ക​ല​ങ്ങി​യ വെ​ള്ള​ത്തി​ൽ നി​ന്നും മീ​ൻ പി​ടി​ക്കാ​നാ​ണ് ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​റും ബി​ജെ​പി​യും ശ്ര​മി​ച്ച​തെ​ന്ന് അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.
കു​ത്തി​യ​തോ​ട് പാ​ട്ടു​കു​ള​ങ്ങ​ര യു​ഡി​എ​ഫ് കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഓ​ഫീ​സി​ൽ ന​ട​ത്തി​യ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ, മു​സ്‌​ലിം ലീ​ഗ് ജി​ല്ല പ്ര​സി​ഡ​ന്‍റ് എ.​എം. ന​സീ​ർ, യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ പി.​കെ. ഫ​സ​ലു​ദീ​ൻ, അ​ഡ്വ. എ​സ്. ക​ബീ​ർ, സ​ലാം ല​ബ്ബ, ബ​ഷീ​ർ​കു​ട്ടി എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.