ഗാ​ന്ധി നി​ന്ദ: പ്ര​തി​ഷേ​ധ ക​ത്തു​ക​ൾ അ​യ​യ്ക്കുമെന്ന് ഗാ​ന്ധി​യ​ൻ ദ​ർ​ശ​ന​വേ​ദി
Monday, October 14, 2019 11:11 PM IST
ആ​ല​പ്പു​ഴ: രാ​ഷ്ട്ര​പി​താ​വ് മ​ഹാ​ത്മ​ജി​യെ അ​ധി​ക്ഷേ​പി​ക്കു​ന്ന ചോ​ദ്യ​വു​മാ​യി ഗു​ജ​റാ​ത്തി​ലെ സ്കൂ​ൾ പ​രീ​ക്ഷ​യ്ക്ക് ചോ​ദ്യ​പേ​പ്പ​ർ ത​യാ​റാ​ക്കി​യ അ​ധി​കൃ​ത​രു​ടെ പേ​രി​ൽ ക​ർ​ശ​ന​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ഗു​ജ​റാ​ത്ത് സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്ന് ഗാ​ന്ധി​യ​ൻ ദ​ർ​ശ​ന​വേ​ദി കേ​ന്ദ്ര​സ​മി​തി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി 1001 പ്ര​തി​ഷേ​ധ ക​ത്തു​ക​ൾ ക​ത്തു​ക​ൾ ഗു​ജ​റാ​ത്ത് സ​ർ​ക്കാ​രി​ന് അ​യ​യ്ക്കാ​നും തീ​രു​മാ​നി​ച്ചു.
ഗാ​ന്ധി​ജി ജീ​വ​നൊ​ടു​ക്കി​യ​ത് എ​ങ്ങ​നെ​യെ​ന്ന വി​വാ​ദ ചോ​ദ്യ​മാ​ണ് പ​രീ​ക്ഷ​യ്ക്ക് ചോ​ദി​ച്ച​ത്. ഗാ​ന്ധി​ജി ജ​നി​ച്ചു ജീ​വി​ച്ച മ​ണ്ണി​ൽ നി​ന്ന് ഇ​ത്ത​രം ചോ​ദ്യ​മു​ണ്ടാ​യ​തി​ൽ യോ​ഗം ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി. കേ​ന്ദ്ര​സ​മി​തി യോ​ഗ​ത്തി​ൽ ചെ​യ​ർ​മാ​ൻ ബേ​ബി പാ​റ​ക്കാ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മൗ​ലാ​ന ബ​ഷീ​ർ ഹാ​ജി പ്ര​തി​ഷേ​ധ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. പി.​ജെ. കു​ര്യ​ൻ, അ​ഡ്വ. ദി​ലീ​പ് ചെ​റി​യ​നാ​ട്, ഹു​സൈ​ൻ, ഷീ​ല ജ​ഗ​ധ​ര​ൻ, ജോ​ർ​ജ് തോ​മ​സ്, ഇ. ​ഷാ​ബ്ദീ​ൻ, പ​ര​മേ​ശ്വ​ര​ൻ, ജോ​ണ്‍ മാ​ട​മ​ന എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.