മോ​ദി​യി​ലേ​ക്കു​ള്ള ദൂ​ര​മാ​ണ് എ​ൻ​എ​സ്എ​സി​ന്‍റെ ശ​രി​ദൂ​ര​മെ​ന്ന് കു​മ്മ​നം
Tuesday, October 15, 2019 10:39 PM IST
പൂ​ച്ചാ​ക്ക​ൽ: സാ​ന്പ​ത്തി​ക സം​വ​ര​ണം ഉ​റ​പ്പാ​ക്കാ​ൻ മു​ന്നി​ട്ടി​റ​ങ്ങി​യ മോ​ദി​യി​ലേ​ക്കു​ള്ള ദൂ​ര​മാ​ണ് എ​ൻ​എ​സ്എ​സി​ന്‍റെ ശ​രി​ദൂ​ര​മെ​ന്നും കു​മ്മ​നം അ​രൂ​രി​ൽ പ​റ​ഞ്ഞു. പാ​ർ​ല​മെ​ൻ​റി​ൽ സാ​ന്പ​ത്തി​ക സം​വ​ര​ണ ബി​ല്ലി​നെ എ​തി​ർ​ത്ത സി​പി​എം കേ​ര​ള​ത്തി​ൽ അ​ത് ന​ട​പ്പി​ലാ​ക്കി കാ​ണി​ക്ക​ണം. സാ​ന്പ​ത്തി​ക സം​വ​ര​ണ​ത്തെ വെ​ള്ളാ​പ്പ​ള്ളി എ​തി​ർ​ക്കു​ന്നു​ണ്ട​ല്ലോ എ​ന്ന ചോ​ദ്യ​ത്തി​ന് താ​ൻ അ​ദ്ദേ​ഹ​ത്തെ നേ​രി​ൽ കാ​ണാ​മെ​ന്നാ​യി​രു​ന്നു കു​മ്മ​ന​ത്തി​ന്‍റെ മ​റു​പ​ടി. ശ​ബ​രി​മ​ല റി​വ്യൂ ഹ​ർ​ജി തീ​രു​മാ​ന​ത്തി​നാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ കാ​ത്തി​രി​ക്കു​ന്നു.
നി​യ​മ​നി​ർ​മാ​ണം ആ​വ​ശ്യ​മെ​ങ്കി​ൽ അ​തു ന​ട​ത്തും. കേ​ര​ള നി​യ​മ​സ​ഭ​യി​ൽ എ​ന്തു​കൊ​ണ്ട് ബി​ല്ല് കൊ​ണ്ടു​വ​രു​ന്നി​ല്ല. സ​ർ​ക്കാ​രി​ന് വേ​ണ​മെ​ങ്കി​ൽ ഓ​ർ​ഡി​ന​ൻ​സ് കൊ​ണ്ടു​വ​രാ​വു​ന്ന​താ​ണ്. കൂ​ട​ത്താ​യി സം​ഭ​വ​ത്തി​ൽ അ​ഞ്ചു​മ​ര​ണ​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടും ഇ​ന്‍റ​ലി​ജ​ൻ​സ് അ​ട​ക്കം അ​റി​ഞ്ഞി​ല്ല. പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് ഉ​ണ്ടാ​യി​ട്ടും പോ​ലീ​സ് അ​വ​ഗ​ണി​ച്ചു. ഇ​തെ​ല്ലാം സ​ർ​ക്കാ​രി​ന്‍റെ വീ​ഴ്ച​യാ​ണെ​ന്നും കു​മ്മ​നം പ​റ​ഞ്ഞു.