മാ​ലി​ന്യ നി​ക്ഷേ​പം ത​ട​യാ​ൻ രാ​ത്രികാ​ല റോ​ന്തു​ചു​റ്റ​ലി​നാ​യി ന​ഗ​ര​സ​ഭാ ജീ​വ​ന​ക്കാ​ർ രം​ഗ​ത്ത്
Tuesday, October 15, 2019 10:39 PM IST
ചെ​ങ്ങ​ന്നൂ​ർ: രാ​ത്രി കാ​ല​ങ്ങ​ളി​ലെ മാ​ലി​ന്യ നി​ക്ഷേ​പം ത​ട​യാ​ൻ ജീ​വ​ന​ക്കാ​രു​ടെ റോ​ന്തു ചു​റ്റ​ൽ ഇ​ന്ന​ലെ രാ​ത്രി മു​ത​ൽ ആ​രം​ഭി​ച്ചു. വാ​ഹ​ന​ത്തി​ൽ ചു​റ്റി സ​ഞ്ച​രി​ച്ച് മാ​ലി​ന്യം നി​ഷേ​പി​ക്കു​ന്ന​വ​രെ പി​ടി​കൂ​ടി പി​ഴ ഈ​ടാ​ക്കു​ക​യാ​ണ് ല​ക്ഷ്യം. ര​ണ്ടു പേ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ കൂ​ടു​ത​ൽ മാ​ലി​ന്യ നി​ക്ഷേ​പ​മു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ റോ​ന്തു ചു​റ്റു​ന്ന​ത്.
കൂ​ടു​ത​ൽ ജീ​വ​ന​ക്കാ​രെ ഇ​തി​നാ​യി ചു​മ​ത​ല​പ്പെ​ടു​ത്തി മാ​ലി​ന്യ നി​ക്ഷേ​പം ത​ട​യാ​നും പി​ഴ ഈ​ടാ​ക്കാ​നു​ള്ള ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ കെ. ​ഷി​ബു രാ​ജ​ൻ പ​റ​ഞ്ഞു.