തെ​രു​വു വി​ള​ക്കു​ക​ളു​ടെ വൈ​ദു​തി ബ​ന്ധം പു​നഃ​സ്ഥാ​പി​ച്ചി​ല്ല, മ​ന്ത്രി​ക്ക് ചെ​യ​ർ​മാ​ന്‍റെ പ​രാ​തി
Tuesday, October 15, 2019 10:40 PM IST
ചെ​ങ്ങ​ന്നൂ​ർ: അ​കാ​ര​ണ​മാ​യി തെ​രു​വു​വി​ള​ക്കു​ക​ളു​ടെ വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ക്കു​ക​യും പ​രാ​തി​പ്പെ​ട്ടി​ട്ടും പു​നഃ​സ്ഥാ​പി​ക്കാ​ത്ത​തി​നെ​തി​രെ പ​രാ​തി. ക​ല്ലി​ശേ​രി ഇ​റ​പ്പു​ഴ പ​ഴ​യ പാ​ല​ത്തി​ലെ തെ​രു​വു​വി​ള​ക്കു​ക​ളു​ടെ വൈ​ദ്യു​തി ബ​ന്ധം പു​നഃ​സ്ഥാ​പി​ക്കാ​ത്ത​തി​നെ​തി​രെ​യാ​ണ് ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ കെ. ​ഷി​ബു രാ​ജ​ൻ വൈ​ദ്യു​തി​മ​ന്ത്രി എം.​എം. മ​ണി​യ്ക്ക് പ​രാ​തി ന​ൽ​കി​യ​ത്. എം.​സി. റോ​ഡി​ൽ പു​തി​യ പാ​ലം നി​ർ​മി​ച്ച​പ്പോ​ൾ പ​ഴ​യ പാ​ല​ത്തി​ലെ നി​ഗ്ന​ൽ ലൈ​റ്റു​ക​ളു​ടെ ആ​വ​ശ്യം ഇ​ല്ലാ​തെ വ​ന്ന​തി​നെ തു​ട​ർ​ന്ന് ഇ​വ​യു​ടെ വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ക്കു​ക​യാ​യി​രു​ന്നു.
ഇ​തോ​ടൊ​പ്പം അ​ബ​ദ്ധ​ത്തി​ൽ തെ​രു​വു​വി​ള​ക്കു​ക​ളു​ടേ​യും വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ച്ച​താ​കാം എ​ന്നു പ​രാ​തി​യി​ൽ പ​റ​യു​ന്നു. പ​ഴ​യ പാ​ല​ത്തി​ലെ തെ​രു​വു​വി​ള​ക്കു​ക​ളു​ടെ വൈ​ദ്യു​തി ബി​ല്ല് അ​ട​യ്ക്കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് വൈ​ദ്യു​തി ബ​ന്ധം വിഛേ​ദി​ച്ച​തെ​ന്നാ​ണ് വൈ​ദു​തി ബോ​ർ​ഡ് ജീ​വ​ന​ക്കാ​ർ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ അ​തി​ന്‍റെ ക​ണ്‍​സ്യൂ​മ​ർ ന​ന്പ​ർ ഏ​താ​ണെ​ന്ന ചോ​ദ്യ​ത്തി​ന് ജീ​വ​ന​ക്കാ​രി​ൽ നി​ന്ന് മ​റു​പ​ടി ല​ഭി​ക്കു​ന്നി​ല്ല. ന​ഗ​ര​സ​ഭാ വൈ​ദ്യു​തി ബി​ല്ല് അ​ട​ച്ചു കൊ​ണ്ടി​രു​ന്ന ഒ​രു ബി​ല്ലി​ലും ഇ​തു​വ​രെ കു​ടി​ശി​ക വ​രു​ത്തി​യി​ട്ടി​ല്ല. ന​ഗ​ര​സ​ഭ പ​ണം അ​ട​യ്ക്കാ​തെ ഒ​രു തെ​രു​വു​വി​ള​ക്കു​ക​ളു​ടേ​യും ക​ണ​ക്ഷ​ൻ വി​ച്ഛേ​ദി​ച്ചി​ട്ടു​മി​ല്ല. ക​ല്ലി​ശ്ശേ​രി ഇ​റ​പ്പു​ഴ പ​ഴ​യ​പാ​ലം എ​ന്‍റെ ക​ല്ലി​ശേ​രി എ​ന്ന വാ​ട്സ് ആ​പ്പ് കൂ​ട്ടാ​യ്മ ഒ​രു ല​ക്ഷ​ത്തോ​ളം രൂ​പ മു​ട​ക്കി ന​വീ​ക​ര​ണ​വും, ശു​ചീ​ക​ര​ണ​വും, സൗ​ന്ദ​ര്യ​വ​ത്ക്ക​ര​ണ​വും പൂ​ർ​ത്തി​യാ​ക്കി വ​രി​ക​യാ​ണ്. ഇ​തേ​ത്തു​ട​ർ​ന്ന് മു​ന്പ് ഉ​ണ്ടാ​യി​രു​ന്ന​തി​നേ​ക്കാ​ൾ കൂ​ടു​ത​ൽ ആ​ളു​ക​ൾ കാ​ൽ​ന​ട​യാ​യും, വാ​ഹ​ന​ത്തി​ലും യാ​ത്ര ചെ​യ്യാ​ൻ പ​ഴ​യ പാ​ല​ത്തെ ആ​ശ്ര​യി​ക്കു​ന്നു​ണ്ട്. രാ​ത്രി കാ​ല​ങ്ങ​ളി​ൽ പാ​ല​ത്തി​ൽ നി​ന്നും പ​ന്പാ​ന​ദി​യി​ലേ​ക്ക് മാ​ലി​ന്യ നി​ക്ഷേ​പം ത​ട​യാ​ൻ വാ​ട്സ് ആ​പ്പ് കൂ​ട്ടാ​യ്മ നാ​ലു​ സി​സി​ടി​വി കാ​മ​റ​ക​ളും സ്ഥാ​പി​ക്കു​ന്നു​ണ്ട്. പാ​ല​ത്തി​ലെ ഒ​രു തെ​രു​വു​വി​ള​ക്കു​ക​ളും ക​ത്താ​ത്ത​തി​നാ​ൽ ക്യാ​മ​റ സ്ഥാ​പി​ച്ചാ​ലും മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്താ​ൻ ക​ഴി​യി​ല്ല. ക​ഴി​ഞ്ഞ ഒ​ന്ന​രാ​യാ​ഴ്ച​യാ​യി ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നേ​രി​ട്ടും ടെ​ല​ഫോ​ണി​ലും പ​രാ​തി​പ്പെ​ട്ടി​ട്ടും വൈ​ദ്യു​തി ബോ​ർ​ഡ് ജീ​വ​ന​ക്കാ​ർ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കി​യ​തെ​ന്ന് ചെ​യ​ർ​മാ​ൻ കെ. ​ഷി​ബു രാ​ജ​ൻ പ​റ​ഞ്ഞു.​പാ​ല​ത്തി​ൽ തെ​രു​വു​വി​ള​ക്കു​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ള്ള ട്രാ​വ​ൻ​കൂ​ർ ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ എ​ന്ന സ്ഥാ​പ​നം പ​ഴ​യ പാ​ല​ത്തി​ൽ പു​തി​യ തെ​രു​വു​വി​ള​ക്കു​ക​ൾ സ്ഥാ​പി​ക്കു​വാ​ൻ നി​ര​വ​ധി ത​വ​ണ എ​ത്തി​യെ​ങ്കി​ലും വൈ​ദു​തി ബ​ന്ധം പു​ന:​സ്ഥാ​പി​ക്കാ​ത്ത​തി​നാ​ൽ അ​തി​ന് ക​ഴി​ഞ്ഞി​ല്ല.