വാ​ർ​ഷി​കാ​ഘോ​ഷ​വും അ​നു​സ്മ​ര​ണ​വും
Tuesday, October 15, 2019 10:40 PM IST
ചേ​ർ​ത്ത​ല: കെ​വി​എം സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി​യു​ടെ 47-ാമ​ത് വാ​ർ​ഷി​കാ​ഘോ​ഷ​വും ഡോ. ​രാ​ധ​മ്മ അ​നു​സ്മ​ര​ണ​വും ഫോ​ട്ടോ അ​നാ​ച്ഛാ​ദ​ന​വും നാ​ളെ ന​ട​ക്കും. ആ​ശു​പ​ത്രി​യ​ങ്ക​ണ​ത്തി​ൽ നാ​ളെ വൈ​കു​ന്നേ​രം നാ​ലി​നു ന​ട​ക്കു​ന്ന സ​മ്മേ​ള​നം ഗാ​ന​ര​ച​യി​താ​വ് വ​യ​ലാ​ർ ശ​ര​ത് ച​ന്ദ്ര​വ​ർ​മ ഉ​ദ്ഘാ​ട​നം ചെ​യ്യും. ആ​ശു​പ​ത്രി ചീ​ഫ് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​വി.​വി. ഹ​രി​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
മും​ബൈ ഡി​ജി​റ്റ​ൽ കോ​ർ​പ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ ഡ​യ​റ​ക്ട​ർ ജോ​ർ​ജ് അ​റ​യ്ക്ക​ൽ, ഡോ. ​യു. സു​രേ​ന്ദ്ര നാ​യ്ക്, ഡോ. ​പ്ര​ഭ ജി. ​നാ​യ​ർ, ഡോ. ​ഐ​ശ്വ​ര്യ ഹ​രി​ദാ​സ്, എ.​എം. തോ​മ​സ്, മ​റി​യാ​മ്മ ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. ന്യൂ​റോ സ​ർ​ജ​റി വി​ഭാ​ഗം മേ​ധാ​വി ഡോ. ​അ​വി​നാ​ശ് ഹ​രി​ദാ​സ് സ്വാ​ഗ​ത​വും സീ​നി​യ​ർ ഫി​സി​ഷ​ൻ ഡോ. ​പി. വി​നോ​ദ് കു​മാ​ർ ന​ന്ദി​യും പ​റ​യും. തു​ട​ർ​ന്ന് കെ​വി​എം ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ക്കും.