കാ​ത്തി​രി​പ്പ് കേ​ന്ദ്രം ന​വീ​ക​രി​ച്ചു
Tuesday, October 15, 2019 10:40 PM IST
എ​ട​ത്വ: വെ​ട്ടു​തോ​ട് റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്രം ന​വീ​ക​രി​ച്ചു. കോ​ണ്‍​ക്രീ​റ്റ് ഉ​ൾ​പ്പെ​ടെ വെ​യ്റ്റിം​ഗ് ഷെ​ഡി​ന് അ​ക​ത്തും പു​റ​ത്തു​മു​ള്ള മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്ത് വെ​യി​റ്റിം​ഗ് ഷെ​ഡി​ന​ക​ത്ത് വെ​ള്ളം ക​യ​റാ​തെ ഉ​യ​ർ​ത്തി, ത​റ ഉ​ൾ​പ്പെ​ടെ ചാ​യം പൂ​ശി​യാ​ണ് ഇ​ത് ന​വീ​ക​രി​ച്ച​ത്.

വ​യോ​ധി​ക ട്രെ​യി​ൻ​ത​ട്ടി മ​രി​ച്ച നി​ല​യി​ൽ

അ​മ്പ​ല​പ്പു​ഴ: ക്ഷേ​ത്ര ദ​ർ​ശ​നം ക​ഴി​ഞ്ഞു മ​ട​ങ്ങി​യ വയോധിക ട്രെ​യി​ൻ ത​ട്ടി മ​രി​ച്ചു. കാ​വാ​ലം ഓ​ല​യി​ട​ത്തി​ൽ​ച്ചി​റ വാ​സ​ന്തി​യാ (84) ണ് ​മ​രി​ച്ച​ത്. നീ​ർ​ക്കു​ന്നം അ​പ്പ​ക്ക​ൽ ക്ഷേ​ത്ര​ത്തി​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. കാ​ഴ്ച ശ​ക്തി കു​റ​ഞ്ഞി​രു​ന്ന​തി​നാ​ൽ ട്രെ​യി​നെ​ത്തി​യ​ത് അ​റി​യാ​തെ വ​ന്ന​താ​ണ് അ​പ​ക​ട കാ​ര​ണ​മെ​ന്നു ക​രു​തു​ന്നു. നീ​ർ​ക്കു​ന്ന​ത്ത് മ​ക​ന്‍റെ വീ​ട്ടി​ലാ​യി​രു​ന്നു ഇ​വ​രു​ടെ താ​മ​സം