പ്രീ ​പെ​യ്ഡ് ഓ​ട്ടോ​റി​ക്ഷാ കൗ​ണ്ട​ർ ഉ​ദ്ഘാ​ട​നം ഇ​ന്ന്
Tuesday, October 15, 2019 10:40 PM IST
ആ​ല​പ്പു​ഴ: ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് പ്ര​കാ​രം ആ​ല​പ്പു​ഴ കെഎ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് നി​ർ​മി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള പ്രീ​പെ​യ്ഡ് ഓ​ട്ടോ​റി​ക്ഷാ കൗ​ണ്ട​റി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്നു ന​ട​ക്കും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് ആ​ല​പ്പു​ഴ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​എം. ടോ​മി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.
ആ​ല​പ്പു​ഴ എ​എ​സ്പി വി​വേ​ക് കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ആ​ല​പ്പു​ഴ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ർ​ടി​ഒ സു​മേ​ഷ്, ആ​ല​പ്പു​ഴ സൗ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ എ​സ്എ​ച്ച്ഒ എം.​കെ രാ​ജേ​ഷ്, ആ​ല​പ്പു​ഴ ട്രാ​ഫി​ക് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് യൂ​ണി​റ്റ് എ​സ്ഐ ആ​ർ. മോ​ഹ​ൻ​ദാസ്, ​വി​വി​ധ ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ൽ പ്രീ ​പെ​യ്ഡ് ഓ​ട്ടോ​റി​ക്ഷ കൗ​ണ്ട​റി​ന്‍റെ പ്ര​വ​ർ​ത്ത​നം, യാ​ത്രാ​നി​ര​ക്ക് എ​ന്നി​വ സം​ബ​ന്ധി​ച്ച തീ​രു​മാ​ന​ങ്ങ​ളെ​ടു​ത്തു.