ബാ​റി​ൽ അ​ടി​പി​ടി; പോ​ലീ​സു​കാ​ര​ൻ അ​ട​ക്കം മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ
Tuesday, October 15, 2019 10:41 PM IST
ചേ​ർ​ത്ത​ല: ബാ​റി​ൽ ബ​ഹ​ള​മു​ണ്ടാ​ക്കി​യ​തി​നും ഡ്യൂ​ട്ടി​ക്കി​ടെ പോ​ലീ​സു​കാ​ര​നെ കൈ​യേ​റ്റം ചെ​യ്ത​തി​നും പോ​ലീ​സു​കാ​ര​ൻ അ​ട​ക്കം മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ. തൃ​ശൂ​ർ സാ​യു​ധ ക്യാ​ന്പി​ലെ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ കൊ​ക്കോ​ത​മം​ഗ​ലം സ്വ​ദേ​ശി റോ​ണി (28), സു​ഹൃ​ത്തു​ക്ക​ളാ​യ സി​ജോ (30), ലി​ജോ (30) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി ന​ഗ​ര​ത്തി​ലെ ഒ​രു ബാ​റി​ൽ ഇ​വ​ർ മ​റ്റു മ​ദ്യ​പ​ൻ​മാ​രു​മാ​യി വാ​ക്കു ത​ർ​ക്ക​മു​ണ്ടാ​യി.
ബാ​ർ ജീ​വ​ന​ക്കാ​ർ അ​റി​യി​ച്ച​ത​നു​സ​രി​ച്ച് പോ​ലീ​സെ​ത്തി ഇ​വ​രെ പ​റ​ഞ്ഞു​വി​ട്ടെ​ങ്കി​ലും വീ​ണ്ടു​മെ​ത്തി ത​ർ​ക്കം തു​ട​രു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പോ​ലീ​സ് എ​ത്തി ഇ​വ​രെ പി​ടി​കൂ​ടി ജീ​പ്പി​ലേ​ക്കു ക​യ​റ്റു​ന്ന​തി​നി​ടെ ചേ​ർ​ത്ത​ല സ്റ്റേ​ഷ​നി​ലെ ഡ്രൈ​വ​ർ പു​ത്ത​ന​ങ്ങാ​ടി സ്വ​ദേ​ശി സു​ധീ​ഷി​നെ (33) കൈ​യേ​റ്റം ചെ​യ്യു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.