സൗ​ജ​ന്യ നേ​ത്ര​ചി​കി​ത്സാ ക്യാ​ന്പും തി​മി​ര ശ​സ്ത്ര​കി​യ​യും
Wednesday, October 16, 2019 10:30 PM IST
മാ​ന്നാ​ർ: ല​യ​ണ്‍​സ് ക്ല​ബ് മാ​ന്നാ​ർ റോ​യ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തി​രു​ന​ൽ​വേ​ലി അ​ര​വി​ന്ദ് ക​ണ്ണാ​ശു​പ​ത്രി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ 20ന് ​സൗ​ജ​ന്യ നേ​ത്ര​ചി​കി​ത്സാ ക്യാ​ന്പും തി​മി​ര ശ​സ്ത്ര​ക്രി​യ​യും ന​ട​ത്തും.
രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ മാ​ന്നാ​ർ നാ​യ​ർ സ​മാ​ജം സ്കൂ​ളി​ൽ ന​ട​ക്കു​ന്ന ക്യാ​ന്പ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​മോ​ദ് ക​ണ്ണാ​ടി​ശേ​രി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. തി​മി​രം, പ്ര​മേ​ഹം, ഗ്ലൂ​ക്കോ​മി​യ, ഹ്ര​സ്വ​ദൃ​ഷ്ടി-​ദീ​ർ​ഘ​ദൃ​ഷ്ടി, കൃ​ഷ്ണ​മ​ണി​യി​ൽ വ്ര​ണം, മ​റ്റ് നേ​ത്ര​രോ​ഗ​ങ്ങ​ൾ എ​ന്നി​വ പ​രി​ശോ​ധി​ക്കു​ക​യും പ്ര​തി​വി​ധി ന​ൽ​കു​ക​യും ചെ​യ്യും.
ക​ണ്ണ​ട ആ​വ​ശ്യ​മാ​യി വ​രു​ന്ന​വ​ർ​ക്ക് സൗ​ജ​ന്യ നി​ര​ക്കി​ൽ ഇ​വ ന​ൽ​കും. തി​മി​ര ശ​സ്ത്ര​ക്രി​യ ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് സൗ​ജ​ന്യ​മാ​യി ചെ​യ്ത് ന​ൽ​കു​മെ​ന്ന് ല​യ​ണ്‍​സ് ക്ല​ബ് ഭാ​ര​വാ​ഹി​ക​ളാ​യ ഡോ. ​ദി​ലീ​പ് കു​മാ​ർ, പി.​റ്റി. തോ​മ​സ്, ഇ​ന്ദു​ശേ​ഖ​ർ എ​ന്നി​വ​ർ അ​റി​യി​ച്ചു.