ജ​പ്പാ​ൻ കു​ടി​വെ​ള്ള പ​ദ്ധ​തി ത​ന്‍റെ ഭ​ര​ണ​കാ​ല​ത്ത് തു​ട​ങ്ങി​യ പ​ദ്ധ​തി: എ.​കെ. ആ​ന്‍റ​ണി
Wednesday, October 16, 2019 10:30 PM IST
തു​റ​വൂ​ർ: ജ​പ്പാ​ൻ കു​ടി​വെ​ള്ള പ​ദ്ധ​തി ത​ന്‍റെ സ്വ​പ്ന പ​ദ്ധ​തി ആ​യി ന​ട​പ്പാ​ക്കി​യ വി​ക​സ​ന പ​ദ്ധ​തി​യാ​ണ്. ത​ന്‍റെ ഭ​ര​ണ​കാ​ല​ത്ത് തു​ട​ങ്ങി​യ പ​ദ്ധ​തി​യാ​ണ് ജ​പ്പാ​ൻ കു​ടി​വെ​ള്ള പ​ദ്ധ​തി.
അ​തി​ന്‍റെ പി​തൃ​ത്വം ഏ​റ്റെ​ടു​ത്ത് പ​ല​രും രം​ഗ​ത്ത് വ​ന്ന​തി​ൽ സ​ങ്ക​ടം ഉ​ണ്ടെ​ന്ന് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക സ​മ​തി​യം​ഗം എ.​കെ. ആ​ന്‍റ​ണി അ​രൂ​രി​ൽ പ​റ​ഞ്ഞു.
യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​പ്പോ ചെ​യ്ത വി​ക​സ​ന പ​ദ്ധ​തി​ക​ൾ അ​ല്ലാ​തെ വേ​റേ ഒ​ന്നും ആ​വി​ഷ്ക​രി​ക്കാ​ൻ ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​രി​ന് സാ​ധി​ച്ചി​ട്ടി​ല്ല.
വ​ർ​ഗീ​യ​ത​യെ ചെ​റു​ത്തു നി​ൽ​ക്കാ​ൻ ബി​ജെ​പി​ക്ക് ബ​ദ​ലാ​യി ഇ​ന്ത്യ​യി​ൽ ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ണ്‍​ഗ്ര​സ് മാ​ത്ര​മാ​ണ് ഉ​ള്ള​ത്.
അ​രൂ​രി​ൽ ഈ ​തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​യു​ന്പോ​ൾ ബി​ജെ​പി​യു​ടെ അ​വ​സ്ഥ ദ​യ​നീ​യം ആ​വു​മെ​ന്നും ഐ​ക്യ​ജ​നാ​ധി​പ​ത്യ മു​ന്ന​ണി സ്ഥാ​നാ​ർ​ഥി ഷാ​നി​മോ​ൾ പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ലെ​ക്കാ​ൾ നി​ല മെ​ച്ച​പ്പെ​ടു​ത്തി വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ക്കു​മെ​ന്നും അ​ദേ​ഹം പ​റ​ഞ്ഞു. എ.​കെ. ആ​ന്‍റ​ണി തൈ​ക്കാ​ട്ടു​ശേ​രി പി​എ​സ് ക​വ​ല​യി​ലും എ​ഴു​ന്ന പാ​റാ​യി ക​വ​ല​യി​ലും ന​ട​ന്ന പോ​തു യോ​ഗ​ങ്ങ​ളി​ലും പ​ങ്കെ​ടു​ത്തു. അ​ന്ധ​കാ​ര​ന​ഴി​യി​ൽ നി​ന്നും ആ​രം​ഭി​ച്ച റോ​ഡ് ഷോ ​എ​ഴു​പു​ന്ന പാ​റ​യി ക​വ​ല​യി​ൽ അ​വ​സാ​നി​ച്ചു. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളു​ടെ അ​ക​ന്പ​ടി​യോ​ടെ തു​റ​ന്ന ജീ​പ്പി​ൽ ആ​യി​രു​ന്നു റോ​ഡ് ഷോ ​കെ. വി. ​തോ​മ​സ്, ജോ​സ് കെ.​മാ​ണി, വി.​കെ. ശ്രീ​ക​ണ്ഠ​ൻ, ജോ​ണി നെ​ല്ലൂ​ർ, സി.​ആ​ർ. ജ​യ​പ്ര​കാ​ശ്, എം.​മു​ര​ളി, എം.​ലി​ജു, കെ.​കെ. ഷാ​ജു, എ.​എ. ഷു​ക്കൂ​ർ, എ​സ്.​ശ​ര​ത്, റി​ജി​ൽ മാ​ക്കു​റ്റി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.