വി​ള ഇ​ൻ​ഷ്വ​റ​ൻ​സ് വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്ന്
Thursday, October 17, 2019 10:49 PM IST
മ​ങ്കൊ​ന്പ്: ക​ഴി​ഞ്ഞ വ​ർ​ഷ​മു​ണ്ടാ​യ മ​ഹാ​പ്ര​ള​യ​ത്തി​ൽ കൃ​ഷി​ന​ശി​ച്ച മു​ഴു​വ​ൻ ക​ർ​ഷ​ക​ർ​ക്കും വി​ള ഇ​ൻ​ഷു​റ​ൻ​സ് സ​ഹാ​യം അ​ടി​യ​ന്ത​ര​മാ​യി വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്ന് ചാ​സ് ഹ​രി​ത ക​ർ​ഷ​ക സം​ഘം പ​ള്ളാ​ത്തു​രു​ത്തി യൂ​ണി​റ്റ് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​ള​യാ​ന​ന്ത​രം കു​ട്ട​നാ​ട് സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ 45 ദി​വ​സ​ത്തി​ന​കം സ​ഹാ​യം വി​ത​ര​ണം ചെ​യ്യു​മെ​ന്ന കൃ​ഷി​മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന ഇ​നി​യും പാ​ലി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല. പ്ര​ള​യ​ശേ​ഷം ര​ണ്ടു കൃ​ഷി പി​ന്നി​ട്ടി​ട്ടും നാ​മ​മാ​ത്ര ക​ർ​ഷ​ക​ർ​ക്കു മാ​ത്ര​മാ​ണ് ധ​ന​സ​ഹാ​യം ല​ഭി​ച്ചി​ട്ടു​ള്ള​ത്.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി ധ​ന​സ​ഹാ​യം വി​ത​ര​ണം ചെ​യ്യാ​ൻ കൃ​ഷി​വ​കു​പ്പും, ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളും ത​യാ​റാ​ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. സെ​ക്ര​ട്ട​റി എം.​എ​സ് സെ​ബാ​സ്റ്റ്യ​ൻ, ടി.​ഡി ജോ​സ​ഫ്, പി.​എ. തോ​മ​സ്, കെ.​വി. ജോ​സ്, കെ.​വി. കു​ഞ്ഞു​മോ​ൻ, ശി​ശു​പാ​ല​ൻ പാ​ട​ക​ശേ​രി, ജോ. ​ജോ​സ​ഫ്, വി.​ഒ. ആ​ന്‍റ​ണി, തോ​മ​സ് ജോ​സ​ഫ്, പി.​എ ചാ​ക്കോ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.