വ​ര​വേ​റ്റ​ത് അ​ന്പ​ല​പ്പു​ഴ​യു​ടെ പ്ര​ശ​സ്ത​മാ​യ വേ​ല​ക​ളി
Friday, October 18, 2019 10:33 PM IST
ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ സ​ന്ദ​ർ​ശി​ച്ച നെ​ത​ർ​ലാ​ൻ​ഡ് രാ​ജാ​വ് വി​ല്യം അ​ല​ക്സാ​ണ്ട​റെ​യും രാ​ജ്ഞി മാ​ക്സി​മ​യെ​യും വ​ര​വേ​റ്റ​ത് അ​ന്പ​ല​പ്പു​ഴ​യു​ടെ പ്ര​ശ​സ്ത​മാ​യ വേ​ല​ക​ളി സം​ഘം. അ​ന്പ​ല​പ്പു​ഴ ക്ഷേ​ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ക്കു​ന്ന അ​നു​ഷ്ഠാ​ന ക​ല​യാ​യ വേ​ല​ക​ളി മാ​ത്തൂ​ർ രാ​ജീ​വ് പ​ണി​ക്ക​ർ പ​രി​ശീ​ലി​പ്പി​ച്ച സം​ഘ​മാ​ണ് രാ​ജാ​വി​ന് മു​ന്നി​ൽ അ​വ​ത​രി​പ്പി​ച്ച​ത്. മ​ധ്യ​കാ​ല​ഘ​ട്ട​ത്തി​ലെ ഭ​ട​ൻ​മാ​രു​ടെ വേ​ഷ​വും നി​റ​പ്പ​കി​ട്ടാ​ർ​ന്ന ത​ല​പ്പാ​വു​മ​ണി​ഞ്ഞ 16 ക​ലാ​കാ​ര​ൻ​മാ​രാ​ണ് ക​ലാ​വ​ത​ര​ണം ന​ട​ത്തി​യ​ത്.
ഇ​വ​ർ മെ​യ് വ​ഴ​ക്ക​ത്തോ​ടെ വാ​ദ്യ സം​ഗീ​ത​ത്തി​നൊ​പ്പി​ച്ച് വാ​ളും പ​രി​ച​യും വീ​ശു​ക​യാ​ണ് ചെ​യ്യു​ക. സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വേ​ല​ക​ളി​യു​ടെ ഭാ​ഗീ​ക രൂ​പ​മാ​ണ് പു​ന്ന​മ​ട ഫി​നി​ഷിം​ഗ് പോ​യി​ന്‍റി​ൽ അ​വ​ത​രി​പ്പി​ച്ച​ത്. ത​കി​ൽ, ഇ​ല​ത്താ​ളം തു​ട​ങ്ങി​യ വാ​ദ്യോ​പ​ക​ര​ണ​ങ്ങ​ൾ മാ​ത്ര​മേ ഉ​പ​യോ​ഗി​ച്ചു​ള്ളൂ. ഫി​നി​ഷിം​ഗ് പോ​യി​ന്‍റി​ലെ യാ​ത്രാ യാ​ന​ത്തി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന പാ​ത​യ്ക്ക് പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്താ​ണ് വേ​ല​ക​ളി ഒ​രു​ക്കി​യി​രു​ന്ന​ത്.