കാ​വ​ൽ​ക്കാ​രെ മ​ർ​ദി​ച്ച ശേ​ഷം മ​ദ്യ​ഷോ​പ്പി​ൽ മോ​ഷ​ണം ന​ട​ത്തി​യ സം​ഭ​വം: പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി
Friday, October 18, 2019 10:34 PM IST
ചെ​ങ്ങ​ന്നൂ​ർ: കാ​വ​ൽ​ക്കാ​രെ മ​ർ​ദി​ച്ച് അ​വ​ശ​രാ​ക്കി​യ ശേ​ഷം മ​ദ്യ​ഷോ​പ്പി​ൽ മോ​ഷ​ണം ന​ട​ത്തി​യ പ്ര​തി​ക​ളെ തെ​ളി​വെ​ടു​പ്പി​നാ​യി ചെ​ങ്ങ​ന്നൂ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി. മ​റ്റൊ​രു കേ​സി​ൽ പ​യ്യ​ന്നൂ​ർ കോ​ട​തി​യി​ൽ റി​മാ​ന്‍റി​ലാ​യി​രു​ന്ന പ്ര​തി​ക​ളാ​യ തി​രു​വ​ല്ല, ആ​ഞ്ഞി​ത്താ​നം പ​രു​ത്തി​ക്കാ​ട്ട് മ​ണ്ണി​ൽ ഹ​സ​ൻ സ​ന്തോ​ഷ്, ചെ​ന്നി​ത്ത​ല തൃ​പ്പെ​രും തു​റ​സ്വ​ദേ​ശി തീ​പ്പൊ​രി സ​ന്തോ​ഷ് എ​ന്നി​വ​രെ​യാ​ണ് തെ​ളി​വെ​ടു​പ്പി​നാ​യി ചെ​ങ്ങ​ന്നൂ​രി​ലെ​ത്തി​ച്ച​ത്. ഈ ​മാ​സം ഒ​ന്നി​ന് പു​ല​ർ​ച്ചെ 2.30 ന് ​പു​ലി​യൂ​ർ പാ​ല​ച്ചു​വ​ട് ജം​ഗ്ഷ​ന് പ​ടി​ഞ്ഞാ​റ് പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ർ​ക്കാ​ർ ബി​വ​റേ​ജ് കോ​ർ​പ്പ​റേ​ഷ​ന്‍റെ മ​ദ്യ​ഷോ​പ്പി​ലാ​ണ് പ്ര​തി​ക​ൾ കാ​വ​ൽ​ക്കാ​രെ മ​ർ​ദി​ച്ച് അ​വ​ശ​രാ​ക്കി കൈ​ക​ൾ ബ​ന്ധി​ക്കു​ക​യും അ​വ​രൈ കു​ത്തി മു​റി​വേ​ൽ​പ്പി​ക്കു​ക​യുംം ചെ​യ്ത ശേ​ഷം മോ​ഷ​ണം ന​ട​ത്തി​യ​ത്. തു​ട​ർ​ന്ന് ജീ​വ​ന​ക്കാ​രി​ൽ ഒ​രാ​ളു​ടെ ബൈ​ക്കി​ൽ ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു. മാ​വേ​ലി​ക്ക​ര ക്ക് ​സ​മീ​പം ത​ഴ​ക്ക​ര​യി​ൽ വ​ച്ച് ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ പെ​ടു​ക​യും അ​വി​ടെ നി​ന്നു​മാ​ണ് പ്ര​തി​ക​ൾ ര​ക്ഷ​പ്പെ​ട്ട​ത്. മാ​വേ​ലി​ക്ക​ര നി​ന്നും ര​ക്ഷ​പ്പെ​ട്ട പ്ര​തി​ക​ൾ ക​ണ്ണൂ​ർ പ​യ്യ​ന്നൂ​രി​ലെ​ത്തി. പ​യ്യ​ന്നൂ​ർ കൊ​ക്കാ​നാ​ശേ​രി മ​ഠ​ത്തും​പ​ടി സു​ബ്ര​ഹ്മ​ണ്യ സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ ഓ​ഫീ​സ് മു​റി​യു​ടെ പൂ​ട്ട് പൊ​ളി​ച്ച് മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ലാ​ണ് ഇ​രു​വ​രെ​യും പ​യ്യ​ന്നൂ​ർ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്.
പ​യ്യ​ന്നൂ​ർ ബീ​വ​റേ​ജ് കോ​ർപ്പ​റേ​ഷ​ന്‍റെ ഒൗ​ട്ട്‌ലറ്റി​ൽനി​ന്നു മ​ദ്യം വാ​ങ്ങി​ക്കു​വാ​നാ​യി സ​ന്തോ​ഷെ​ന്ന ഹ​സ​നെ​ത്തി​യ​പ്പോ​ൾ ഒൗ​ട്ട്‌ല റ്റി​ലു​ണ്ടാ​യി​രു​ന്ന​വ​ർ​ക്ക് സം​ശ​യം തോ​ന്നി പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ക്കുു​ക​യാ​യി​രു​ന്നു. പോ​ലീ​സെ​ത്തി ഹ​സ​നെ ക​സ്റ്റ​ഡി​യി​ലെ​ടുത്ത് ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് കൂ​ട്ടു​പ്ര​തി​യാ​യ തീ​പ്പൊ​രി പ്ര​സാ​ദി​നെ​ക്കു​റി​ച്ച് ഹ​സ​ൻ മൊ​ഴി​കൊ​ടു​ത്ത​ത്. ഇ​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കൂ​ട്ടു​പ്ര​തി​യാ​യ തീ​പ്പൊ​രി പ്ര​സാ​ദി​നെ പ​യ്യ​ന്നൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ന്നും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.
കേ​ര​ള​ത്തി​ലെ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലാ​യി 50 ഓ​ളം കേ​സ്സു​ക​ളി​ലെ പ്ര​തി​ക​ളാ​ണ് ഇ​വ​ർ. ഹ​സ​ൻ​സ​ന്തോ​ഷ് ക​ഴി​ഞ്ഞ 28ന് ​ആ​ണ് പൂ​ജ​പ്പു​ര സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ നി​ന്നും പ​രോ​ളി​ൽ പു​റ​ത്തി​റ​ങ്ങി​യ​ത്. ഇ​യാ​ൾ പോ​ൾ മു​ത്തൂ​റ്റ് വ​ധ കേ​സി​ലെ പ്ര​തി​യാ​യി നാ​ല​ര വ​ർ​ഷ​ത്തെ ജ​യി​ൽ ശി​ക്ഷ​യ്ക്കു ശേ​ഷം പ​രോ​ളി​ലി​റ​ങ്ങി. തു​ട​ർ​ന്ന് പ​ത്താം ദി​വ​സ​മാ​ണ് ബി​വ​റേ​ജ് ഷോ​പ്പി​ൽ മോ​ഷ​ണ​ത്തി​നെ​ത്തി​യ​ത്. ഇ​രു​വ​രെ​യും ചെ​ങ്ങ​ന്നൂ​ർ സി​ഐ. എം. ​സു​ധി ലാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം ര​ണ്ട് ദി​വ​സ​ത്തെ തെ​ളി​വെ​ടു​പ്പി​ന് ശേ​ഷം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.