പ്ല​സ്ടു വി​ദ്യാ​ർ​ഥി​നി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ
Friday, October 18, 2019 10:34 PM IST
ചെ​ങ്ങ​ന്നൂ​ർ: പ്ര​ണ​യം ന​ടി​ച്ച് പ്ല​സ്ടു വി​ദ്യാ​ർ​ഥി​നി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ. കാ​യം​കു​ളം പു​ള്ളി​ക്ക​ണ​ക്ക് ക​ള​പ്പു​ര​യ്ക്ക​ൽ പ​ടീ​റ്റേ​തി​ൽ ഷം​നാ​ദ് (25) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ത​മി​ഴ്നാ​ട് ഗു​ണ്ട്റി എ​ന്ന സ്ഥ​ല​ത്തെ വാ​ട​ക വീ​ട്ടി​ൽ നി​ന്നാ​ണ് ഇ​യാ​ൾ പെ​ണ്‍​കു​ട്ടി​യോ​ടൊ​പ്പം പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ 12ന് ​സ്കൂ​ളി​ലേ​ക്ക് പോ​യ പെ​ണ്‍​കു​ട്ടി വീ​ട്ടി​ൽ തി​രി​കെ വ​രാ​തി​രു​ന്ന​തി​നേ​ത്തു​ട​ർ​ന്ന് വീ​ട്ടു​കാ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.
അ​ന്വേ​ഷ​ണ​ത്തി​ൽ ഷം​നാ​ദി​നൊ​പ്പം പോ​യ​താ​യി മ​ന​സി​ലാ​ക്കി. സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഇ​യാ​ളു​ടെ മൊ​ബൈ​ൽ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ത​മി​ഴ്നാ​ട്ടി​ലേ​ക്ക് കു​ട്ടി​യു​മാ​യി ക​ട​ന്ന​താ​യി ക​ണ്ടെ​ത്തി​യ​ത്. ഡി​വൈ​എ​സ്പി അ​നീ​ഷ്. വി. ​കോ​ര​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​മി​ഴ്നാ​ട്ടി​ലേ​ക്ക് പോ​യ പോ​ലീ​സ് സം​ഘം വാ​ട​ക വീ​ട്ടി​ൽ നി​ന്നാ​ണ് ഇ​രു​വ​രേ​യും പി​ടി​കൂ​ടു​ക​യാ​യിി​രു​ന്നു. മ​ത്സ്യ​ക്ക​ച്ച​വ​ട​വ​ക്കാ​ര​നും ഡ്രൈ​വ​റു​മാ​യി ജോ​ലി നോ​ക്കു​ന്ന ഷം​നാ​ദ് ക​ഴി​ഞ്ഞ 2018 ആ​ഗ​സ്റ്റി​ൽ ഉ​ണ്ടാ​യ പ്ര​ള​യ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നി​ടെ ആ​ണ് പെ​ണ്‍​കു​ട്ടി​യെ പ​രി​ച​യ​പ്പെ​ട്ട​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
തു​ട​ർ​ന്ന് ഇ​രു​വ​രും പ്ര​ണ​യ​ത്തി​ലാ​വു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. സി​ഐ എം. ​സു​ധി​ലാ​ൽ, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ പി.​എ​സ്. മു​ര​ളീ​ധ​ര​ൻ, റെ​ജി, ടി.​കെ. രാ​ജി, അ​ജി​ത്ത്, കെ. ​ആ​ർ. രാ​ജീ​വ്, അ​തു​ൽ, ജ​യേ​ഷ് എ​ന്നി​വ​ർ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.

കേ​ര​ളോ​ത്സ​വം

മ​ങ്കൊ​ന്പ്: മു​ട്ടാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കേ​ര​ളോ​ത്സ​വം - 2019 25,26 തീ​തി​ക​ളി​ലാ​യി ന​ട​ക്കും.
മേ​ള​യി​ൽ പ​ങ്കെ​ടു​ക്കാ​നാ​ഗ്ര​ഹി ക്കു​ന്ന മ​ത്സ​രാ​ർ​ഥി​ക​ൾ 22 നു ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് മു​ൻ​പാ​യി മു​ട്ടാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​മ​മെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ടു​ക. ഫോ​ണ്‍ 04772219367.