തു​റ​വൂ​രി​ൽ തി​രു​വു​ത്സ​വ​ത്തി​നു കൊ​ടി​യേ​റി
Saturday, October 19, 2019 10:27 PM IST
തു​റ​വൂ​ർ: തു​റ​വൂ​ർ മ​ഹാ​ക്ഷേ​ത്ര​ത്തി​ലെ ദീ​പാ​വ​ലി ഉ​ത്സ​വ​ത്തി​നു കൊ​ടി​യേ​റി. 26നാ​ണ് ദീ​പാ​വ​ലി വ​ലി​യ വി​ള​ക്ക്. 27 ന് ​ആ​റാ​ട്ടോ​ടെ സ​മാ​പി​ക്കും.

രാ​ത്രി 7.45 നും 8.15​നും മ​ധ്യേ ശ്രീ ​ന​ര​സിം​ഹ​മൂ​ർ​ത്തി​യു​ടെ​യും ശ്രീ ​മ​ഹാ​സു​ദ​ർ​ശ​ന​മൂ​ർ​ത്തി​യു​ടെ​യും ന​ട​ക​ളി​ൽ ത​ന്ത്രി​മാ​രാ​യ പു​തു​മ​ന മ​ധു​സൂ​ദ​ന​ൻ ന​ന്പൂ​തി​രി​യു​ടെ​യും പു​തു​മ​ന വാ​സു​ദേ​വ​ൻ ന​ന്പൂ​തി​രി​യു​ടെ​യും മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ലാ​യി​രു​ന്നു കൊ​ടി​യേ​റ്റ്. തു​ട​ർ​ന്നു കൊ​ടി​മ​ര​ച്ചു​വ​ട്ടി​ൽ വി​ഭ​വ സ​മ​ർ​പ​ണം, കൊ​ടി​യേ​റ്റു സ​ദ്യ.

ഒ​ന്പ​ത് ദി​ന​രാ​ത്ര​ങ്ങ​ൾ നീ​ളു​ന്ന ഉ​ത്സ​വ​ത്തി​ന് പാ​ന്പാ​ടി രാ​ജ​ൻ, ചി​റ​ക്ക​ൽ കാ​ളി​ദാ​സ​ൻ, പാ​റ​മേ​ക്കാ​വ് പ​ദ്മ​നാ​ഭ​ൻ, ഈ​രാ​റ്റു​പേ​ട്ട അ​യ്യ​പ്പ​ൻ തു​ട​ങ്ങി​യ കേ​ര​ള​ത്തി​ലെ ത​ല​യെ​ടു​പ്പു​ള്ള 15 ഗ​ജ​വീ​ര​ൻ​മാ​ർ എ​ഴു​ന്ന​ള്ള​ത്തി​നെ​ത്തും.