ഗോ​ൾ​ഡ​ൻ റോ​സ് പു​ര​സ്കാ​രം ജേ​ക്ക​ബ് ഐ​സ​ക്കി​ന്
Sunday, October 20, 2019 10:51 PM IST
ആ​ല​പ്പു​ഴ: ഐ​എം​പി​ഐ അ​ർ​ജ​ന്‍റി​ന റി​പ്പ​ബ്ലി​ക് ക​വി​താ​രം​ഗ​ത്ത് ഏ​ർ​പ്പെ​ടു​ത്തി​യ സ​മ​ഗ്ര സം​ഭാ​വ​ന​യ്ക്കു​ള്ള ഗോ​ൾ​ഡ​ൻ റോ​സ് ക​വി​താ പു​ര​സ്കാ​രം ഇം​ഗ്ലീ​ഷ് ക​വി ജേ​ക്ക​ബ് ഐ​സ​ക്കി​ന്. ഒ​ഡീ​ഷ​യി​ലെ ഭൂ​വ​നേ​ശ്വ​റി​ൽ ന​ട​ന്ന 39-ാമ​ത് വേ​ൾ​ഡ് കോ​ണ്‍​ഗ്ര​സ് ഓ​ഫ് പോ​യെ​റ്റ്സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പു​ര​സ്കാ​രം സ​മ്മാ​നി​ച്ചു. ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ക​നും അ​ധ്യാ​പ​ക​നു​മാ​യ ജേ​ക്ക​ബ് ഐ​സ​ക് നി​ര​വ​ധി അ​ന്താ​രാ​ഷ്ട്ര ക​വി​താ സ​മ്മേ​ള​ന​ത്തി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ​യും ഇ​ന്ത്യ​യെ​യും പ്ര​തി​നി​ധീ​ക​രി​ച്ചി​ട്ടു​ണ്ട്. എ​ക്സ​ല​ൻ​സ് ഇ​ൻ പോ​യ​റ്റി അ​വാ​ർ​ഡ്, തെ​ലു​ങ്കാ​ന റൈ​റ്റേ​ഴ്സ് കോ​ർ​ണ​ർ ന​ൽ​കു​ന്ന പെ​ന്‍റാ​സി പു​ര​സ്കാ​രം, യു​ന​സ്കോ അം​ഗീ​കാ​ര​മു​ള്ള വേ​ൾ​ഡ് അ​ക്കാ​ദ​മി ഓ​ഫ് ആ​ർ​ട്സ് ആ​ൻ​ഡ് ക​ൾ​ച്ച​റ​ൽ ന​ൽ​കു​ന്ന ഡി- ​ലി​റ്റ് ബ​ഹു​മ​തി, ക​ലിം​ഗ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ലി​റ്റ​റ​റി ഫെ​സ്റ്റി​വ​ലി​ന്‍റെ മി​സ്റ്റി​ക് ക​ലിം​ഗ വേ​ൾ​ഡ് പോ​യ​ട്രി അ​വാ​ർ​ഡ് എ​ന്നി​ങ്ങ​നെ ക​വി​ത​യി​ൽ നി​ര​വ​ധി അ​ന്താ​രാ​ഷ്ട്ര അം​ഗീ​കാ​ര​ങ്ങ​ൾ ജേ​ക്ക​ബ് ഐ​സ​ക്കി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. ലോ​ക സ്പാ​നി​ഷ് അ​ക്കാ​ദ​മി കാ​ലി​ഫോ​ർ​ണി​യാ​യി​ൽ ന​ട​ത്തി​യ പോ​യ​ട്രി ഫെ​സ്റ്റി​വ​ലി​ൽ അം​ബാ​സ​ഡ​ർ ഓ​ഫ് പീ​സ് ബ​ഹു​മ​തി​യും ല​ഭി​ച്ചു.