പ​ല​യി​ട​ത്തും ബൂ​ത്തു​ക​ൾ​ക്ക് മു​ന്നി​ൽ വെ​ള്ള​ക്കെ​ട്ട്, പ​ള്ളി​ത്തോ​ട് ബൂ​ത്തി​നു​ള്ളി​ലും
Monday, October 21, 2019 10:22 PM IST
തു​റ​വൂ​ർ: വോ​ട്ട​ർ​മാ​രെ വ​ല​ച്ച് മ​ഴ​യും വെ​ള്ള​ക്കെ​ട്ടും. അ​രൂ​ർ ഉ​പ​തെ​ര​ഞ്ഞെു​പ്പി​ൽ രാ​വി​ലെ മു​ത​ൽ വോ​ട്ട​ർ​മാ​ർ​ക്ക് വെ​ല്ലു​വി​ളി​യാ​യ​ത് മ​ഴ​യാ​യി​രു​ന്നു. പ​ല​യി​ട​ത്തും മ​ഴ​യെ അ​വ​ഗ​ണി​ച്ചും വോ​ട്ട​ർ​മാ​രെ​ത്തി​യെ​ങ്കി​ലും ബൂ​ത്തു​ക​ൾ​ക്ക് മു​ന്നി​ലെ വെ​ള്ള​ക്കെ​ട്ട് ബു​ദ്ധി​മു​ട്ടി​ച്ചു. ചെ​ളി​വെ​ള്ള​ത്തി​ൽ ച​വി​ട്ടി​യാ​യി​രു​ന്നു ബു​ത്തി​നു​ള്ളി​ലേ​ക്ക് പ​ല​രു​മെ​ത്തി​യ​ത്. പ​ള്ളി​ത്തോ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് സ്കൂ​ളി​ലെ ബൂ​ത്തു​ത​ന്നെ വെ​ള്ള​ത്തി​ലാ​യി​രു​ന്നു.
കാ​ൽ​പ്പാ​ദം മു​ങ്ങു​ന്ന ത​ര​ത്തി​ലാ​യി​രു​ന്നു ബൂ​ത്തി​ലെ വെ​ള്ളം.

ഈ ​വെ​ള്ള​ത്തി​ൽ നി​ന്നു​കൊ​ണ്ടാ​യി​രു​ന്നു ഇ​വി​ടു​ത്തെ പോ​ളിം​ഗ്. സ​മീ​പ​ത്തെ ഓ​ട നാ​ട്ടു​കാ​രും പോ​ലീ​സും ചേ​ർ​ന്ന വൃ​ത്തി​യാ​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും പൂ​ർ​ണ​മാ​യും ഫ​ല​വ​ത്താ​യി​ല്ല. അ​രൂ​രി​ലെ സ്കൂ​ളി​നു മു​ൻ​വ​ശം വെ​ള്ള​ക്കെ​ട്ട് കാ​യ​ലി​നു സ​മ​മാ​യി​ട്ടാ​യി​രു​ന്നു. വ​ടു​ത​ല​യി​ലെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലും അ​രൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് സ്കൂ​ളി​ലും വെ​ള്ള​ക്കെ​ട്ടി​ലൂ​ടെ​യാ​യി​രു​ന്നു വോ​ട്ട​ർ​മാ​രു​ടെ സ​ഞ്ചാ​രം. പ​ല​യി​ട​ത്തും വെ​ള്ള​ക്കെ​ട്ടി​ലൂ​ടെ ചെ​റു​വാ​ഹ​ന​ങ്ങ​ള​ട​ക്കം ക​യ​റി വന്ന​തോ​ടെ ചെ​ളി​യു​മാ​യി. ന​ട​ന്നു വ​രു​ന്ന വോ​ട്ട​ർ​മാ​ർ ചെ​ളി​യി​ൽ ച​വി​ട്ടി തെ​ന്നി​വീ​ഴു​ന്ന​തും കാ​ഴ്ച​യാ​യി.