പോ​ലീ​സു​കാ​ര​നെ സ്കൂ​ട്ട​ർ ഇ​ടി​പ്പി​ച്ച സം​ഭ​വം: പ്ര​തി​ക​ൾ റി​മാ​ൻ​ഡി​ൽ
Monday, October 21, 2019 10:25 PM IST
ആ​ല​പ്പു​ഴ: മ​ദ്യ​ല​ഹ​രി​യി​ൽ പോ​ലീ​സു​കാ​ര​നെ സ്കൂ​ട്ട​ർ ഇ​ടി​ച്ചുവീ​ഴ്ത്തി​യ സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡു ചെ​യ്തു. ആ​ല​പ്പു​ഴ ക​നാ​ൽ വാ​ർ​ഡി​ൽ റ​ഷീ​ദ്(42), ബ​ഷീ​ർ(47)​എ​ന്നി​വ​രെ​യാ​ണ് സൗ​ത്ത് സി​ഐ രാ​ജേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 7.30ന് ​ബീ​ച്ച് റോ​ഡി​ലാ​യി​രു​ന്നു സം​ഭ​വം. ബൈ​ക്കി​ൽ പ​ട്രോ​ളിം​ഗി​ന് എ​ത്തി​യ സൗ​ത്ത് സ്റ്റേ​ഷ​നി​ലെ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ മ​നാ​ഫി​നെ ആ​ണ് ഇ​വ​ർ ഇ​ടി​ച്ച് വീ​ഴ്ത്തി​യ​ത്. പ​രി​ക്കേ​റ്റ മ​നാ​ഫ് ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. പി​ടി​യി​ലാ​യ ഇ​രു​വ​രെ​യും കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.