പ​ടി​ഞ്ഞാ​റെ പോ​ച്ച​യി​ൽ നെ​ൽ​ചെ​ടി​ക​ൾ വെ​ള്ള​ത്തി​ൽ
Tuesday, October 22, 2019 10:56 PM IST
എ​ട​ത്വ: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് വീ​യ​പു​രം പ​ടി​ഞ്ഞാ​റെ പോ​ച്ച​യി​ൽ 140 ഏ​ക്ക​റി​ലെ നെ​ൽ​ചെ​ടി​ക​ളാ​ണ് നി​ലം​പ​തി​ച്ച് വെ​ള്ള​ത്തി​ലാ​യ​ത്.

വി​ള​വെ​ടു​പ്പ് ആ​രം​ഭി​ച്ച പാ​ട​ശേ​ഖ​ര​മാ​യി​രു​ന്നു. ര​ണ്ട് ദി​വ​സ​മാ​യി പ്ര​ദേ​ശ​ത്ത് വൈ​ദ്യു​തി ല​ഭി​ക്കാ​ത്ത​തി​നാ​ൽ പ​ന്പിം​ഗ് ന​ട​ത്തി വെ​ള്ളം വ​റ്റി​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലു​മാ​ണ്.

പ​ത്തോ​ളം കൊ​യ്ത്ത് യ​ന്ത്ര​ങ്ങ​ൾ പാ​ട​ത്തി​റ​ക്കി കൊ​യ്ത്ത് ആ​രം​ഭി​ച്ച​പ്പോ​ഴാ​ണ് ശ​ക്ത​മാ​യ മ​ഴ​യെ​ത്തി​യ​ത്. വെ​ള്ളം വ​റ്റി​ക്കു​ന്ന​തി​നാ​യി ക​ർ​ഷ​ക​ർ മോ​ട്ടോ​ർ ഉ​പ​യോ​ഗി​ച്ച് ശ്ര​മി​ക്കു​ന്നു​ണ്ടെ​ങ്കി​ലും വ​റ്റി​ക്കു​ന്ന​തി​നെ​ക്കാ​ൾ കൂ​ടു​ത​ൽ മ​ഴ​യാ​യി എ​ത്തു​ക​യാ​ണ്. 25 ഏ​ക്ക​റോ​ളം കൊ​യ്ത് കൂ​ട്ടി​യി​ട്ടി​ട്ടു​ണ്ടെ​ങ്കി​ലും വെ​ള്ള​ത്തി​ലെ നെ​ല്ലാ​യ​തി​നാ​ൽ സം​ഭ​ര​ണം ന​ട​ക്കു​മോ എ​ന്ന ആ​ശ​ങ്ക​യും ക​ർ​ഷ​ക​ർ​ക്കു​ണ്ട്.