ഇ​ട​റോ​ഡു​ക​ൾ അ​വ​ഗ​ണി​ക്കു​ന്ന​താ​യി പ​രാ​തി
Tuesday, October 22, 2019 10:56 PM IST
എ​ട​ത്വ: അ​ന്പ​ല​പ്പു​ഴ - ത​ക​ഴി സം​സ്ഥാ​ന​പാ​ത​യി​ലെ ഇ​ട​റോ​ഡു​ക​ൾ അ​വ​ഗ​ണി​ക്കു​ന്ന​താ​യി പ​രാ​തി.

റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​പാ​ത ഉ​യ​ർ​ന്നെ​ങ്കി​ലും ഇ​ട​റോ​ഡു​ക​ളു​ടെ സ്ലോ​പ്പു​ക​ൾ ഉ​യ​ർ​ത്തി റാ​ർ ചെ​യ്യാ​ൻ അ​ധി​കൃ​ത​ർ അ​വ​ഗ​ണ​ന​കാ​ട്ടി​യെ​ന്നാ​ണ് പ​രാ​തി ഉ​യ​രു​ന്ന​ത്. മി​ക്ക സ്ഥ​ല​ങ്ങ​ളി​ലേ​യും ഇ​ട​റോ​ഡു​ക​ളും പ്ര​ധാ​ന​റോ​ഡും ത​മ്മി​ൽ ഒ​ര​ടി​യോ​ളം വ്യ​ത്യാ​സ​ത്തി​ലാ​ണ് നി​ൽ​ക്കു​ന്ന​ത്. ഓ​ട്ടോ, കാ​ർ തു​ട​ങ്ങി​യ വാ​ഹ​ന​ങ്ങ​ൾ കു​ത്ത​നെ​യു​ള്ള ഇ​ട​റോ​ഡി​ലേ​ക്ക് ഇ​റ​ക്കു​ന്പോ​ൾ വാ​ഹ​ന​ത്തി​ന്‍റെ അ​ടി​ഭാ​ഗ​വും ഇ​ഞ്ച​നും താ​ഴെ ഇ​ടി​ച്ച് കേ​ടു​പ​റ്റു​ന്ന​ത് പ​തി​വാ​ണ്. സ്ലോ​പ്പു​ക​ൾ ഉ​യ​ർ​ത്താ​ത്ത​തി​നാ​ൽ ഇ​ട​റോ​ഡി​ൽ ചെ​റു​വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ക്കാ​ൻ വാ​ഹ​ന ഉ​ട​മ​ക​ളും ത​യാ​റാ​കു​ന്നി​ല്ല.

ത​ക​ഴി പ​ട്ട​ത്താ​നം ജ​ഗ്ഷ​നി​ൽ നി​ന്ന് ക​രു​മാ​ടി സി​എ​സ്ഐ ച​ർ​ച്ചി​ലേ​ക്ക് പോ​കു​ന്ന ഇ​ട​റോ​ഡ് ഒ​ര​ടി​യോ​ളം കു​ത്ത​നെ നി​ൽ​ക്കു​ക​യാ​ണ്.

നി​ര​വ​ധി യ​ത്ര​ക്കാ​ർ ഉ​പ​യോ​ഗി​ക്കു​ന്ന റോ​ഡി​ൽ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ചെ​റു​വാ​ഹ​ന​ങ്ങ​ൾ സ​ർ​വീ​സ് ന​ട​ത്താ​റി​ല്ല. മാ​സ​ങ്ങ​ളാ​യി ഇ​തേ അ​വ​സ്ഥ തു​ട​രു​ക​യാ​ണ്. സം​സ്ഥാ​ന​പാ​ത​യി​ലെ ഒ​ട്ടു​മി​ക്ക ഇ​ട​റോ​ഡു​ക​ളു​ടേ​യും അ​വ​സ്ഥ വ്യ​ത്യ​സ്ഥ​മ​ല്ല. എ​ട​ത്വ -നീ​രേ​റ്റു​പു​റം ഭാ​ഗ​ങ്ങ​ളി​ൽ റോ​ഡ് ഉ​യ​ർ​ന്ന​തോ​ടെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മു​ള്ള സാ​ധാ​ര​ണ​ക്കാ​രാ​യ താ​മ​സ​ക്കാ​രും ഏ​റെ ദു​രി​തം അ​നു​ഭ​വി​ക്കു​ന്നു​ണ്ട്.