വെ​ള്ള​ക്കെ​ട്ടി​ൽ വീ​ണു മ​രി​ച്ചു
Tuesday, October 22, 2019 10:56 PM IST
ആ​ല​പ്പു​ഴ: ക​ളി​ക്കു​ന്ന​തി​നി​ട​യി​ൽ വീ​ടി​നു സ​മീ​പ​ത്തെ വെ​ള്ള​ക്കെ​ട്ടി​ൽ വീ​ണ് കു​ഞ്ഞു മ​രി​ച്ചു. പാ​ല​സ് വാ​ർ​ഡ് പു​തു​വീ​ട്ടി​ൽ ജ​യ​ൻ ആ​ന്‍റ​ണി​യു​ടെ മ​ക​ൻ തോ​മ​സ് ആ​ന്‍റ​ണി (ജെ​സ്വി​ൻ-ഒ​ന്പ​ത്) യാണ് മ​രി​ച്ച​ത്.
ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ല​ര​യോ​ടാ​ണ് സം​ഭ​വം. കു​ട്ടി​യെ കാ​ണാ​ത്ത​തി​നെ തു​ട​ർ​ന്ന് അ​മ്മ അ​ന്വേ​ഷി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് വെ​ള്ള​ക്കെ​ട്ടി​ൽ മൃ​ത​ദേ​ഹം ക​ണ്ട​ത്. ആ​ല​പ്പു​ഴ സെ​ന്‍റ് ആ​ന്‍റ​ണീ​സ് എ​ൽ​പി സ്കൂ​ളി​ലെ നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്. അ​മ്മ: ജോ​മോ​ൾ സ​ഹോ​ദ​ര​ൻ: ജെ​റി​ൻ. സം​സ്കാ​രം പി​ന്നീ​ട്.