വി​ല​കൂ​ടി​യ മ​യ​ക്കു​മ​രു​ന്നു​മാ​യി യു​വാ​വ് പി​ടി​യി​ൽ
Tuesday, October 22, 2019 10:56 PM IST
ക​റ്റാ​നം: മാ​ക്സ് ജെ​ല്ലി എ​ക്സ്റ്റ​സി (എം​ഡി​എം​എ) എ​ന്ന വി​ല​കൂ​ടി​യ മ​യ​ക്കു​മ​രു​ന്നു​മാ​യി യു​വാ​വ് പി​ടി​യി​ൽ. ക​റ്റാ​നം ഭ​ര​ണി​ക്കാ​വ് പ​ള്ളി​ക്ക​ൽ ന​ടു​വി​ലേ മു​റി ന​ട​യി​ൽ വ​ട​ക്ക​തി​ൽ വീ​ട്ടി​ൽ മാ​രി എ​ന്നു​വി​ളി​ക്കു​ന്ന വി​ഷ്ണു (25) വി​നെ​യാ​ണ് കു​റ​ത്തി​കാ​ട് എ​സ്ഐ എ.​സി. വി​പി​നും സം​ഘ​വും പി​ടി​കൂ​ടി​യ​ത്.
ര​ഹ​സ്യ വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം വൈ​കി​ട്ട് ഭ​ര​ണി​ക്കാ​വ് ചെ​റു​വ​ള്ളി ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തു വ​ച്ചാ​ണ് ഇ​യാ​ളെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. പി​ടി​ക്ക​പ്പെ​ടു​ന്പോ​ൾ ഇ​യാ​ളു​ടെ കൈ​വ​ശം മൂ​ന്നു ഗ്രാം ​മ​യ​ക്കു​മ​രു​ന്നു​ണ്ടാ​യി​രു​ന്നു. ബാം​ഗ്ലൂ​രി​ൽ നി​ന്നാ​ണ് ത​നി​ക്കു മ​യ​ക്കു മ​രു​ന്നു ല​ഭി​ക്കു​ന്ന​തെ​ന്ന് വി​ഷ്ണു പ​റ​ഞ്ഞ​താ​യും പോ​ലീ​സ് പ​റ​ഞ്ഞു.
കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​തി​നെ തു​ട​ർ​ന്ന് ഇ​യാ​ളെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു. ജി​ല്ല​യി​ൽ ആ​ദ്യ​മാ​യാ​ണ് ഈ ​മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഗ്രേ​ഡ് എ​സ്ഐ ജാ​ഫ​ർ​ഖാ​ൻ, എ​എ​സ്ഐ നി​യാ​സ്, സീ​നി​യ​ർ സി​പി​ഒ ഹ​രി, സി​പി​ഒ ഇ​സ്ലാ​ഹ്, ഹോം​ഗാ​ർ​ഡ് രാ​ജേ​ഷ് എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.