കൂ​ട്ടി​യും കി​ഴി​ച്ചും മു​ന്ന​ണി​ക​ൾ, വി​ശ്ര​മ​മി​ല്ലാ​തെ സ്ഥാ​നാ​ർ​ഥി​ക​ളും
Tuesday, October 22, 2019 10:56 PM IST
തു​റ​വൂ​ർ: അ​രൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു ക​ഴി​ഞ്ഞ​തോ​ടെ കൂ​ട്ടി​യും കി​ടി​ച്ചും മു​ന്ന​ണി​ക​ൾ. ദൃ​ശ്യ​മാ​ധ്യ​മ​ങ്ങ​ളു​ടെ എ​ക്സി​റ്റ് പോ​ളു​ക​ൾ വ​ക​വ​യ്ക്കാ​തെ​ പ്ര​വ​ർ​ത്ത​ക​ർ ക​ണ​ക്കു​കൂ​ട്ട​ലു​മാ​യി മു​ന്നോ​ട്ട് നീ​ങ്ങു​ക​യാ​ണ്. മു​ൻ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ നി​ന്ന് വ്യ​ത്യ​സ്തമാ​യി ബൂ​ത്തു ത​ലം മു​ത​ൽ ഏ​കോ​പ​ന​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കു​വാ​ൻ സാ​ധി​ച്ച​തി​ന്‍റെ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് യു​ഡി​എ​ഫ്. തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ന് മൂ​ന്നു മാ​സം മു​ന്പു ത​ന്നെ ബൂ​ത്തു ത​ല​ങ്ങ​ളി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​തും അ​ത് തെ​ര​ഞ്ഞെ​ടു​പ്പു ദി​നം വ​രെ നി​ല​നി​ർ​ത്തു​വാ​ൻ സാ​ധി​ച്ച​തും യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഷാ​നി​മോ​ൾ ഉ​സ്മാ​ന്‍റെ വി​ജ​യം ഉ​റ​പ്പി​ക്കു​ന്ന ഒ​ന്നാ​ണെ​ന്നും അ​യ്യാ​യി​ര​ത്തി​ല​ധി​കം വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി വി​ജ​യി​ക്കു​മെ​ന്നും നേ​താ​ക്ക​ൾ ഉ​റ​പ്പി​ച്ചു പ​റ​യു​ന്നു. തീ​ര​ദേ​ശ മേ​ഖ​ല​യി​ലേ​യും മു​സ്ലിം, എ​ൻ​എസ്എ​സ് ഭൂ​രി​പ​ക്ഷ മേ​ഖ​ല​യി​ലേ​യും വോ​ട്ടിം​ഗ് ശ​ത​മാ​ന​ത്തി​ലു​ണ്ടാ​യ വ​ർ​ധ​ന​വ് ത​ങ്ങ​ൾ​ക്ക​നു​കൂ​ല​മാ​കു​മെ​ന്നും യു​ഡി​എ​ഫ് നേ​തൃ​ത്വം വി​ശ്വ​സി​ക്കു​ന്നു.
ദൃ​ശ്യ​മാ​ധ്യ​മ​ങ്ങ​ളു​ടെ എ​ക്സി​റ്റ് പോ​ൾ പ്ര​വ​ച​നം പു​റ​ത്തു വ​ന്ന​തോ​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ തി​ക​ഞ്ഞ ആ​വേ​ശ​ത്തി​ലാ​ണ്. പ​തി​നാ​യി​ര​ത്തി​ല​ധി​കം വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ൽ മ​നു സി. ​പു​ളി​ക്ക​ൽ വി​ജ​യി​ക്കു​മെ​ന്നാ​ണ് ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ ക​ണ​ക്കു​കൂ​ട്ട​ൽ. ക്രി​സ്ത്യ​ൻ വോ​ട്ടു​ക​ളും എ​സ്എ​ൻ​ഡി​പി വോ​ട്ടു​ക​ളും ത​ങ്ങ​ൾ​ക്ക​നു​കൂ​ല​മാ​കു​മെ​ന്നാ​ണ് ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ ക​ണ​ക്കു​കൂ​ട്ട​ൽ. തെ​ര​ഞ്ഞെ​ടു​പ്പു ത​ലേ​ന്ന് എ​സ്എ​ൻ​ഡി​പി നേ​തൃ​ത്വ​ത്തി​ന്‍റെ പേ​രി​ൽ ഇ​റ​ങ്ങി​യ സ​ർ​ക്കു​ല​ർ ബി​ഡി​ജെഎ​സി​ന്‍റെ​യും എ​ൻ​ഡി​എ​യു​ടെ​യും വോ​ട്ടിം​ഗ് ശ​ത​മാ​ന​ത്തി​ൽ വി​ള്ള​ൽ വീ​ഴ്ത്തി​യെ​ന്നും അ​ത് ത​ങ്ങ​ൾ​ക്ക​നു​കൂ​ല​മാ​ണെ​ന്നും ഇ​ട​തു​പ​ക്ഷം ക​ണ​ക്കു​കൂ​ട്ടു​ന്നു. എ​ൻ​ഡി​എ നേ​തൃ​ത്വം വ​ൻ ആ​ശ​ങ്ക​യി​ലാ​ണ്. എ​സ്എ​ൻ​ഡി​പി യു​ടെ ഇ​ട​പെ​ട​ൽ മൂ​ലം ബി​ഡി​ജ​ഐ​സ് ഇ​ട​തു മു​ന്ന​ണി​ക്ക് അ​നു​കൂ​ല നി​ല​പാ​ടെ​ടു​ത്തി​ട്ടു​ണ്ടെ​ങ്കി​ൽ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി പ്ര​കാ​ശ് ബാ​ബു​വി​ന്‍റെ വോ​ട്ട് ശ​ത​മാ​ന​ത്തി​ൽ കു​റ​വു വ​രു​ത്തു​മെ​ന്ന ആ​ശ​ങ്ക​യു​ണ്ട്. ഇ​ത് എ​ൻ​ഡി​എ​യി​ൽ വ​ൻ പൊ​ട്ടി​ത്തെ​റി​ക്ക് കാ​ര​ണ​മാ​കും. സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കും ഇ​ന്ന​ലെ തി​ര​ക്കി​ന്‍റെ ദി​വ​സ​മാ​യി​രു​ന്നു.
യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഷാ​നി​മോ​ൾ ഉ​സ്മാ​ൻ ഇ​ന്ന​ലെ രാ​വി​ലെ ചി​ല സ്വ​കാ​ര്യ ച​ട​ങ്ങു​ക​ളി​ൽ പ​ങ്കെ​ടു​ത്ത ശേ​ഷം ഉ​ച്ച​ക​ഴി​ഞ്ഞ് കു​ത്തി​യ​തോ​ട് യു​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​റ്റി ഓ​ഫീ​സി​ലെ​ത്തി തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. ഇ​ട​തു​പ​ക്ഷ ജ​നാ​ധി​പ​ത്യ മു​ന്ന​ണി സ്ഥാ​നാ​ർ​ഥി മ​നു സി. ​പു​ളി​ക്ക​ൽ ഇ​ന്ന​ലെ സ്വ​കാ​ര്യ ച​ട​ങ്ങു​ക​ളി​ലും പാ​ർ​ട്ടി​യു​ടെ അ​വ​ലോ​ക​ന യോ​ഗ​ങ്ങ​ളി​ലും പ​ങ്കെ​ടു​ത്തു. എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി പ്ര​കാ​ശ് ബാ​ബു ബി​ജെ​പി നേ​താ​ക്ക​ളു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ക​യും തെ​ര​ഞ്ഞെ​ടു​പ്പ് അ​വ​ലോ​ക​നം ന​ട​ത്തു​യും ചെ​യ്തു.