റോ​ഡി​ൽ വ​ള്ളം ഇ​റ​ക്കി സ​മ​രം ന​ട​ത്തി
Tuesday, October 22, 2019 10:59 PM IST
പൂ​ച്ചാ​ക്ക​ൽ: പ​ട്ടി​ക​ജാ​തി കോ​ള​നി​യി​ലെ​ക്കു​ള്ള റോ​ഡ് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്ക​ാത്തതി​ൽ പ്ര​തി​ഷേ​ധി​ച്ച് നാ​ട്ടു​കാ​ർ റോ​ഡി​ൽ വ​ള​ളം ഇ​റ​ക്കി സ​മ​രം ന​ട​ത്തി. സം​ഭ​വം അ​റി​ഞ്ഞ് ഇ​ല​ക‌്ഷ​ഷ​ൻ ക​മ്മീ​ഷ​ൻ, പോ​ലീ​സ് എ​ന്നി​വ​ർ എ​ത്തി സ​മ​ര​ക്കാ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി. വോ​ട്ടെ​ടു​പ്പ് ദി​വ​സ​മാ​യ തി​ങ്ക​ളാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം.
റോ​ഡി​ൽ വ​ള്ളം തു​ഴ​ഞ്ഞ് വോ​ട്ട​ർ​മാ​രെ മ​റു​ക​ര​യി​ലെ​ത്തി​ച്ചാ​യി​രു​ന്നു പ്ര​തി​ഷേ​ധം. തൈ​ക്കാ​ട്ടു​ശേ​രി പ​ഞ്ചാ​യ​ത്തി​ലെ പ​ട്ടി​ക​ജാ​തി​ക്കാ​രും മ​റ്റ് വി​ഭാ​ഗ​ക്കാ​രും തി​ങ്ങി​പ്പാ​ർ​ക്കു​ന്ന പ്ര​ദേ​ശ​ത്തെ​ക്കു​ള്ള പി​എ​സ് ക​വ​ല ചു​ടു​കാ​ട്ടും​പു​റം റോ​ഡ് ത​ക​ർ​ന്ന് സ​ഞ്ചാ​ര​യോ​ഗ്യ​മ​ല്ലാ​താ​യി​ട്ട് വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ടു​ന്നു. നാ​ട്ടു​കാ​രും ചി​ല രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യും നി​ര​വ​ധി പ​രാ​തി​ക​ളും സ​മ​ര​ങ്ങ​ളും ന​ട​ത്താ​യി​ട്ടും അ​ധി​കൃ​ത​ർ ന​ട​പ​ടി​ക​ൾ ഒ​ന്നും സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. സ്കൂ​ൾ കു​ട്ടി​ക​ൾ അ​ട​ക്കം നൂ​റ് ക​ണ​ക്കി​നാ​ളു​ക​ൾ ദി​നം​പ്ര​തി യാ​ത്ര ചെ​യ്യു​ന്ന റോ​ഡാ​ണ് ഇ​ത്. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ കു​ഴി​യി​ൽ അ​ക​പ്പെ​ട്ട് അ​പ​ക​ടം സം​ഭ​വി​ക്കു​ന്ന​തും നി​ത്യ​സം​ഭ​വ​മാ​യി​രി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ​ദി​വ​സം പെ​യ്ത ക​ന​ത്ത മ​ഴ​യി​ൽ റോ​ഡി​ലെ കു​ഴി​ക​ളി​ൽ വെ​ള്ളം നി​റ​യു​ക​യും ജ​ന​ങ്ങ​ൾ​ക്ക് യാ​ത്ര ദു​ഷ്ക​ര​വു​മാ​ണ്. നാ​ളു​ക​ളാ​യി​ട്ടു​ള്ള ജ​ന​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധം ഇ​ന്നും തു​ട​രു​ക​യാ​ണ്.
അ​രൂ​ക്കു​റ്റി, അ​രൂ​ർ ഭാ​ഗ​ത്തേ​യ്ക്ക് ആ​യി​ര​ങ്ങ​ൾ ദി​വ​സം തോ​റും ബ​സി​ലും മ​റ്റ് വാ​ഹ​ന​ങ്ങ​ളി​ലൂ​ടെ​യും യാ​ത്ര ചെ​യ്യു​ന്ന​തും നൂ​റി​ല​ധി​കം പ​ട്ടി​ക​ജാ​തി, മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ൾ തി​ങ്ങി​പ്പാ​ർ​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന​തു​മാ​യ ഈ ​റോ​ഡി​നോ​ടു​ള്ള അ​വ​ഗ​ണ​ന അ​വ​സാ​നി​പ്പി​ച്ച് ഈ ​റോ​ഡി​ന്‍റെ പു​ന​ർ​നി​ർ​മാ​ണ​ത്തി​ന് ഫ​ണ്ട് അ​നു​വ​ദി​ക്കു​ന്ന​തു​വ​രെ സ​മ​രം തു​ട​രു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് അം​ഗം വി​മ​ൽ ര​വീ​ന്ദ്ര​ൻ പ​റ​ഞ്ഞു. ശ്രീ​ജി​ത് പാ​വേ​ലി, പി.​എ​ൻ. സി​ദ്ധാ​ർ​ഥ​ൻ, രാ​ജേ​ന്ദ്ര​ൻ, കെ.​സി.​സ​ര​സ​ൻ, കെ.​എ​ൻ, വി​ജ​യ​കു​മാ​ർ, എ.​സൂ​ര​ജ്, പി.​ആ​ർ.​രാ​കേ​ഷ്, ബി​നീ​ഷ്, സി.​ബി. മ​ധു തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.