പെ​ണ്‍​കു​ട്ടി​ക​ളു​ടെ നേരേ ലൈം​ഗി​ക അ​തി​ക്ര​മം: പ്ര​തി അ​റ​സ്റ്റി​ൽ
Wednesday, October 23, 2019 10:50 PM IST
മു​ഹ​മ്മ: പെ​ണ്‍​കു​ട്ടി​ക​ളു​ടെ നേ​രെ ലൈം​ഗി​ക അ​തി​ക്ര​മം കാ​ട്ടി​യ പ്ര​തി അ​റ​സ്റ്റി​ൽ.
ത​ണ്ണീ​ർ​മു​ക്കം പ​ഞ്ചാ​യ​ത്ത് പ​തി​നൊ​ന്നാം വാ​ർ​ഡ് ഷെ​ഫീ​ക്ക് മ​ൻ​സി​ലി​ൽ സി​ദ്ദീ​ഖ് (53)നെ​യാ​ണ് ചേ​ർ​ത്ത​ല ഡി​വൈ​എ​സ്പി എ.​ജി. ലാ​ലി​ന്‍റെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം മു​ഹ​മ്മ എ​സ്ഐ ലൈ​സാ​ദ് മു​ഹ​മ്മ​ദും സീ​നി​യ​ർ സി​പി​ഒ മാ​രാ​യ ഉ​ദ​യ​ച​ന്ദ്ര​ൻ, സു​ധീ​ർ സി​പി​ഒ ജ​യ​കു​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് ചേ​ർ​ത്ത​ല​യി​ൽ നി​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്. പോ​ക്സോ നി​യ​മ​പ്ര​കാ​ര​മാ​ണ് അ​റ​സ്റ്റ്. നി​ർ​ത്തി​യി​ട്ടി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​യി​ൽ ഇ​രു​ന്ന പെ​ണ്‍​കു​ട്ടി​ക​ളു​ടെ നേ​രെ പ്ര​തി ലൈം​ഗി​ക അ​തി​ക്ര​മം കാ​ട്ടു​ക​യാ​യി​രു​ന്നു.
കു​ട്ടി​യു​ടെ മാ​താ​വി​ന്‍റെ പ​രാ​തി പ്ര​കാ​ര​മാ​ണ് ഒ​ളി​വി​ൽ പോ​യ പ്ര​തി​യെ മു​ഹ​മ്മ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. 2016 ൽ ​ഉ​ണ്ടാ​യ സ​മാ​ന​മാ​യ കേ​സി​ൽ വി​ചാ​ര​ണ നേ​രി​ട്ടു കൊ​ണ്ടി​രി​ക്കു​ന്ന​യാ​ളാ​ണ് പ്ര​തി.