സ്വാ​ഗ​തസം​ഘം രൂ​പീ​ക​രി​ച്ചു
Wednesday, October 23, 2019 10:50 PM IST
കാ​യം​കു​ളം: മു​ഹ​മ്മ​ദ് ന​ബി​യു​ടെ 1494-ാമ​ത് ജന്മദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ബി​ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ വി​പു​ല​മാ​യി ആ​ഘോ​ഷി​ക്കു​വാ​ൻ കാ​യം​കു​ള​ത്തെ മു​സ്‌ലിം ജ​മാ​അ​ത്തു​ക​ളു​ടെ​യും സം​ഘ​ട​ന​ക​ളു​ടെ​യും സം​യു​ക്ത വേ​ദി​യാ​യ കാ​യം​കു​ളം മു​സ്‌ലിം ഐ​ക്യ​വേ​ദി തീ​രു​മാ​നി​ച്ചു.
റ​ബീ​ഉ​ൽ അ​വ്വ​ൽ ന​വം​ബ​ർ ഒ​ന്നു​മു​ത​ൽ 12 വ​രെ വി​വി​ധ പ​രി​പാ​ടി​ക​ളും, 12ന് ​വ​ന്പി​ച്ച റാ​ലി​യും പൊ​തു​സ​മ്മേ​ള​ന​വും ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചു. എ​സ്.​അ​ബ്ദു​ൾ നാ​സ​ർ (ചെ​യ​ർ​മാ​ൻ) താ​ഹാ മു​സ്‌ലിയാ​ർ ( ക​ണ്‍​വീ​ന​ർ) ലി​യാ​ക്ക​ത്ത് പ​റ​ന്പി (ട്ര​ഷ​റ​ർ ), ഷാ​ജി​ക​ല്ല​റ​യ്ക്ക​ൽ കോ-​ഓ​ർ​ഡി​നേ​റ്റ​ർ തു​ട​ങ്ങി 301 അം​ഗ സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​രി​ച്ചു.
യോ​ഗ​ത്തി​ൽ എ​സ്. അ​ബ്ദു​ൽ നാ​സ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ.​സെ​മി​ർ, കെ.​ജ​ലാ​ലു​ദ്ദീ​ൻ മൗ​ല​വി, മ​ഹ​മൂ​ദ് മു​സ്ലി​യാ​ർ ബ​ഷീ​ർ മു​സ്ലി​യാ​ർ, നു​ജു​മു​ദ്ദീ​ൻ ഫാ​ളി​ലി, കെ.​അ​ൻ​ഷാ​ദ്, പൂ​ക്കു​ഞ്ഞ് കോ​ട്ട​പ്പു​റം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.