കൃ​പാ​സ​നം ജ​പ​മാ​ലറാ​ലി 26-ന്
Wednesday, October 23, 2019 10:52 PM IST
ആ​ല​പ്പു​ഴ: കൃ​പാ​സ​ന​ത്തി​ന്‍റെ ജ​പ​മാ​ല റാ​ലി 26-നു ​ന​ട​ക്കും. രാ​വി​ലെ ഏ​ഴി​ന് കെ​സി​ബി​സി ക​രി​സ്മാ​റ്റി​ക് ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ ഡോ.​സാ​മു​വേ​ൽ മാ​ർ ഐ​റേ​നി​യോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ആ​ല​പ്പു​ഴ രൂ​പ​ത മു​ൻ അ​ധ്യ​ക്ഷ​ൻ ഡോ.​സ്റ്റീ​ഫ​ൻ അ​ത്തി​പ്പൊ​ഴി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കൃ​പാ​സ​നം ഡ​യ​റ​ക്ട​ർ ഡോ.​ഫാ.​വി.​പി.​ജോ​സ​ഫ് വ​ലി​യ​വീ​ട്ടി​ൽ റാ​ലി ന​യി​ക്കും. ആ​ല​പ്പു​ഴ രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ. ജയിം​സ് റാ​ഫേ​ൽ ആ​നാ​പ​റ​ന്പി​ൽ മി​ഷ​ൻ സ​ന്ദേ​ശം ന​ൽ​കും. കൃ​പാ​സ​നം മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ആ​ർ.​വി​ജ​യ​കു​മാ​ർ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്യും. കൃ​പാ​സ​നം ധ്യാ​ന​കേ​ന്ദ്ര​ത്തി​ൽ നി​ന്ന് അ​ർ​ത്തു​ങ്ക​ൽ ബ​സി​ലി​ക്ക​യി​ലേ​ക്കാ​ണ് ജ​പ​മാ​ല റാ​ലി ന​ട​ക്കു​ന്ന​ത്. ഫാ.​ക്രി​സ്റ്റ​ഫ​ർ എം.​അ​ർ​ഥ​ശേ​രി സ​മാ​പ​ന സ​ന്ദേ​ശം ന​ൽ​കും. എ.​എം.​ആ​രിഫ് എം​പി, ഹൈ​ബി ഈ​ഡ​ൻ എം​പി, ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​സോ​മ​ൻ, ഡി​ജി​പി സി​ബി മാ​ത്യു, ഡി​ജി​പി ജേ​ക്ക​ബ് തോ​മ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സം​ഘാ​ട​ക​രാ​യ ത​ങ്ക​ച്ച​ൻ പ​ന​യ്ക്ക​ൽ, ടി.​എ​ക്സ.് പീ​റ്റ​ർ, സ​ണ്ണി പ​രു​ത്തി​യി​ൽ, എ​ഡ്വേ​ർ​ഡ് തു​റ​വൂ​ർ, സി​മി ഷി​ജു, ജോ​സി ക​ണ്ട​ക​ട​വ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.