കാ​റി​ലെ​ത്തി​യ സം​ഘം വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്ക് നേ​രെ തോ​ക്ക് ചൂ​ണ്ടി ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ചു
Wednesday, October 23, 2019 10:52 PM IST
കാ​യം​കു​ളം: ദേ​ശീ​യ​പാ​ത​യി​ൽ കാ​റി​ലെ​ത്തി​യ സം​ഘം വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്ക് നേ​രെ തോ​ക്കു​ചൂ​ണ്ടി ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ചു. കാ​യം​കു​ളം കെഎ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​ന് തെ​ക്കു​വ​ശ​ത്ത് ഡി​വൈ​ഡ​റു​ക​ൾ അ​വ​സാ​നി​ക്കു​ന്ന ഭാ​ഗ​ത്തു വ​ച്ചാ​യി​രു​ന്നു സം​ഭ​വം.
ര​ണ്ട് സ്ത്രീ​ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ ക​ഐ​സ്ആ​ർ​ടി​സി ബ​സ്സ്റ്റാ​ൻ​ഡി​ന് തെ​ക്കു​വ​ശ​ത്തെ ഡി​വൈ​ഡ​റി​ന്‍റെ ഭാ​ഗ​ത്തു നി​ന്നും വ​ട​ക്കോ​ട്ട് പോ​കാ​ൻ തി​രി​യു​ന്പോ​ൾ പി​ന്നാ​ലെ​യെ​ത്തി​യ നാ​ലം​ഗ സം​ഘം സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ സ്ത്രീ​ക​ൾ സ​ഞ്ച​രി​ച്ച കാ​റി​ന് പി​ന്നി​ൽ ത​ട്ടി. ഇ​തേ തു​ട​ർ​ന്ന് ഇ​രു​കാ​റു​ക​ളും ദേ​ശീ​യ​പാ​ത​യി​ൽ നി​ർ​ത്തി​യി​ട്ടു. ഇ​തു​മൂ​ലം ഗ​താ​ഗ​ത​ത​ട​സ​വും നേ​രി​ട്ടു. ഈ ​സ​മ​യം കാ​റി​നു പി​ന്നി​ൽ വ​ന്ന ലോ​റി​യു​ടെ ഡ്രൈ​വ​ർ ഹോ​ണ്‍​മു​ഴ​ക്കി. ശ​ബ്ദം കേ​ട്ട് പ്ര​കോ​പി​ത​രാ​യ നാ​ലം​ഗ സം​ഘ​ത്തി​ൽ ഒ​രാ​ൾ ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റി​ൽ നി​ന്നും തോ​ക്കെ​ടു​ത്ത് ലോ​റി ഡ്രൈ​വ​ർ​ക്ക് നേ​രെ ചൂ​ണ്ടി ഭീ​ഷ​ണി​മു​ഴ​ക്കി. സ്ഥ​ല​ത്ത് കൂ​ടി​നി​ന്ന നാ​ട്ടു​കാ​രു​ടെ നേ​ർ​ക്കും ഇ​യാ​ൾ തോ​ക്കു​ചൂ​ണ്ടി. ഇ​തോ​ടെ പ​രി​ഭ്രാ​ന്ത​രാ​യ ജ​നം റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ലേ​ക്ക് ഓ​ടി​മാ​റി. മി​നി​റ്റു​ക​ളോ​ളം തോ​ക്കു​മാ​യി ദേ​ശീ​യ​പാ​ത​യ്ക്ക് ന​ടു​വി​ൽ ഇ​യാ​ൾ ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ചു. പി​ന്നീ​ട് ബൈ​ക്കി​ലെ​ത്തി​യ സം​ഘ​ത്തോ​ടൊ​പ്പം ഇ​യാ​ൾ ബൈ​ക്കി​ൽ ക​യ​റി ര​ക്ഷ​പ്പെ​ട്ടു. ഇ​യാ​ൾ​ക്കൊ​പ്പം കാ​റി​ൽ വ​ന്ന​വ​രും തൊ​ട്ടു​പി​ന്നാ​ലെ സ്ഥ​ല​ത്തു​നി​ന്നും മു​ങ്ങി. പി​ന്നീ​ട് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി സ​മീ​പ​ത്തെ വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ലെ സി​സി​ടി​വി കാ​മ​റ​യി​ൽ പ​തി​ഞ്ഞ​കാ​റി​ന്‍റെ ന​ന്പ​ർ വ​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും ഈ ​വാ​ഹ​ന​ന​ന്പ​ർ വ്യാ​ജ​മാ​ണെ​ന്ന് പോ​ലീ​സ് തി​രി​ച്ച​റി​ഞ്ഞു. റോ​ഡി​ൽ ഗ​താ​ഗ​ത​ത​ട​സ​വും തോ​ക്ക് ചൂ​ണ്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത​വ​ർ​ക്കു​വേ​ണ്ടി​യു​ള്ള അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ച​താ​യി കാ​യം​കു​ളം പോ​ലീ​സ് അ​റി​യി​ച്ചു.