അ​ന്പ​ല​പ്പു​ഴ-​തി​രു​വ​ല്ല ഭാ​ഗ​ത്തെ പൈ​പ്പു​ക​ൾ മൂ​ന്നു​മാ​സ​ത്തി​ന​കം മാ​റ്റി​യി​ടാ​ൻ തീ​രു​മാ​നം
Monday, November 11, 2019 10:19 PM IST
ആ​ല​പ്പു​ഴ: മു​നി​സി​പ്പാ​ലി​റ്റി​യി​ലും സ​മീ​പ​ത്തെ എ​ട്ടു​ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലും ശു​ദ്ധ​ജ​ല​വി​ത​ര​ണം ന​ട​ത്തു​ന്ന പ​ദ്ധ​തി​യി​ലെ അ​ന്പ​ല​പ്പു​ഴ തി​രു​വ​ല്ല ഭാ​ഗ​ത്തെ കു​ടി​വെ​ള്ള പൈ​പ്പു​ക​ൾ മൂ​ന്നു​മാ​സ​ത്തി​ന​കം മാ​റ്റി​യി​ടാ​ൻ തീ​രു​മാ​നം. നി​യ​മ​സ​ഭാ മ​ന്ദി​ര​ത്തി​ൽ മ​ന്ത്രി​മാ​രാ​യ കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി, ജി. ​സു​ധാ​ക​ര​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​ന​മെ​ടു​ത്ത​ത്. ഈ ​മേ​ഖ​ല​യി​ൽ പൈ​പ്പ് പൊ​ട്ട​ൽ തു​ട​ർ​ച്ച​യാ​വു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മാ​റ്റി​യി​ടാ​ൻ തീ​രു​മാ​നി​ച്ച​ത്.
നി​ല​വി​ൽ 1000 എം​എം. എ​ച്ച്ഡി​പി​ഇ പൈ​പ്പാ​ണ് ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​നു​പ​ക​രം 900 എം​എം​എം​എ​സ് പൈ​പ്പു​ക​ളാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഡി​എ​ൽ​പി പ്ര​കാ​രം നി​ല​വി​ലു​ള്ള ക​രാ​റു​കാ​ര​ൻ ത​ന്നെ പൈ​പ്പ്മാ​റ്റി​യി​ട​ൽ പ്ര​വൃ​ത്തി​ക​ൾ നി​ർ​വ​ഹി​ക്കും. ഈ ​ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​കു​ന്ന​തു​വ​രെ ആ​ർ​ഒ പ്ലാ​ന്‍റ്, കു​ഴ​ൽ​കി​ണ​ർ, ടാ​ങ്ക​ർ ലോ​റി​ക​ൾ തു​ട​ങ്ങി​യ എ​ല്ലാ മാ​ർ​ഗ​ങ്ങ​ളും ഉ​പ​യോ​ഗി​ച്ച് കു​ടി​വെ​ള്ള വി​ത​ര​ണം കാ​ര്യ​ക്ഷ​മ​മാ​ക്കാ​നും യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി. പൈ​പ്പ്് മാ​റ്റി​യി​ടു​ന്ന​തി​നാ​യി റോ​ഡ് പൂ​ർ​വ​സ്ഥി​തി​യി​ലാ​ക്കു​ന്ന​തി​നു​ള്ള ചു​മ​ത​ല ഉൗ​രാ​ളു​ങ്ക​ൽ സൊ​സൈ​റ്റി ഏ​റ്റെ​ടു​ക്കും. ഇ​തി​ന്‍റെ ചെ​ല​വ് ജ​ല അ​ഥോ​റി​ട്ടി വ​ഹി​ക്കും. ത​ക​ഴി​യി​ൽ 1084 മീ​റ്റ​റും കേ​ള​മം​ഗ​ല​ത്ത് 440 മീ​റ്റ​റും അ​ട​ക്കം 1524 മീ​റ്റ​ർ റോ​ഡി​ലാ​ണ് അ​റ്റ​കു​റ്റ​പ്പ​ണി വേ​ണ്ടി​വ​രു​ന്ന​ത്. ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​ത​ത്തി​നു പ​ര​മാ​വ​ധി ത​ട​സം സൃ​ഷ്ടി​ക്കാ​ത്ത നി​ല​യി​ലാ​വ​ണം പൈ​പ്പ് മാ​റ്റി​യി​ട​ൽ പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കേ​ണ്ട​തെ​ന്നും മ​ന്ത്രി​മാ​ർ ഓ​ർ​മ്മി​പ്പി​ച്ചു.
ഈ ​പൈ​പ്പു​ക​ൾ മാ​റ്റി​യി​ടു​ന്ന​തോ​ടെ പൈ​പ്പ്പൊ​ട്ടി കു​ടി​വെ​ള്ളം മു​ട​ങ്ങു​ന്ന ദു​ര​വ​സ്ഥ​യ്ക്ക് അ​വ​സാ​ന​വു​മാ​കും. ഇ​ത് സം​ബ​ന്ധി​ച്ച വാ​ർ​ത്ത​ക​ൾ ശ്ര​ദ്ധ​യി​ൽ പെ​ട്ട​തി​നെ തു​ട​ർ​ന്ന് ജ​ല​വി​ഭ​വ മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി പ്ര​ശ്ന​ത്തി​ൽ ഇ​ട​പെ​ടു​ക​യും അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ച്ചു​ചേ​ർ​ത്ത് പ​രി​ഹാ​ര​ത്തി​ന് ശ്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി. ​സു​ധാ​ക​ര​നും നി​ർ​ലോ​ഭ​മാ​യ പി​ന്തു​ണ അ​റി​യി​ച്ച​തോ​ടെ പൈ​പ്പ് മാ​റ്റി​യി​ടു​ന്ന​തി​നു​ള്ള തീ​രു​മാ​നം വേ​ഗ​ത്തി​ൽ​ത​ന്നെ കൈ​ക്കൊ​ള്ളു​ക​യാ​യി​രു​ന്നു.
തു​ട​ർ ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കാ​ൻ ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ​ക്ക് യോ​ഗം നി​ർ​ദേ​ശ​വും ന​ൽ​കി. കൂ​ടു​ത​ൽ​കാ​ലം നി​ല​നി​ൽ​ക്കു​ന്ന മൈ​ൽ​ഡ് സ്റ്റീ​ൽ (എം​എ​സ്) പെ​പ്പു​ക​ൾ ഈ ​പ്ര​ദേ​ശ​ത്ത് ഉ​പ​യോ​ഗി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ജ​ല അ​തോ​റി​ട്ടി​യി​ലെ​യും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ലെ​യും ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ, ഉൗ​രാ​ളു​ങ്ക​ൽ സൊ​സൈ​റ്റി പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.
നി​ര​ന്ത​രം പൈ​പ്പ് പൊ​ട്ടു​ന്ന സം​ഭ​വ​ത്തി​ൽ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ 12 ദി​വ​സ​മാ​യി ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ​യി​ലും എ​ട്ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലും അ​നു​ഭ​വ​പ്പെ​ടു​ന്ന രൂ​ക്ഷ​മാ​യ കു​ടി​വെ​ള​ള ക്ഷാ​മ​ത്തി​നു അ​ടി​യ​ന്ത​ര​പ​രി​ഹാ​ര​മു​ണ്ടാ​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം നി​യ​മ​സ​ഭ​യി​ലും ആ​വ​ശ്യ​പ്പെ​ട്ടു. ര​ണ്ടു​മ​ന്ത്രി​മാ​രു​ടെ മ​ണ്ഡ​ല​മാ​യി​ട്ടു​കൂ​ടി ആ​ഴ്ച​ക​ളാ​യി കു​ടി​വെ​ള്ള​മി​ല്ലെ​ന്ന​താ​ണ് അ​വ​സ്ഥ. കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി വേ​ണ​മെ​ന്നും അ​ദ്ദേ​ഹം നി​യ​മ​സ​ഭ​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
അ​തി​നി​ടെ പ്ര​തി​ഷേ​ധ​വു​മാ​യി സി​പി​ഐ രം​ഗ​ത്തെ​ത്തി. കു​ടി​വെ​ള്ളം ല​ഭി​ക്കാ​ൻ മൂ​ന്നു​മാ​സം കാ​ത്തി​രി​ക്ക​ണ​മെ​ന്ന ത​ര​ത്തി​ലു​ള്ള മ​ന്ത്രി​ത​ല ച​ർ​ച്ച​യു​ടെ തീ​രു​മാ​ന​വും അ​ഴി​മ​തി​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി​ക്ക് ശി​പാ​ർ​ശ ചെ​യ്യാ​തി​രു​ന്ന​തും ഖേ​ദ​ക​ര​മാ​ണെ​ന്നാ​യി​രു​ന്നു സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​ജെ. ആ​ഞ്ച​ലോ​സി​ന്‍റെ അ​ഭി​പ്രാ​യം.
കു​ടി​വെ​ള്ളം ല​ഭി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ആ​ല​പ്പു​ഴ രൂ​പ​ത കെഎ​ൽ​സി​എ​യു​ടെ നേ​തൃ​ത്വ​ത്തി​ലും ജ​ന​കീ​യ പ്ര​തി​രോ​ധ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ലും വാ​ട്ട​ർ അ​ഥോ​റി​റ്റി ഓ​ഫീ​സി​നു മു​ന്നി​ലും വ​നി​താ മോ​ർ​ച്ച ജി​ല്ലാ​ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യൂ​ഡി​സ്മാ​റ്റ് ഓ​ഫീ​സി​നു മു​ന്നി​ലും ഉ​പ​രോ​ധ സ​മ​ര​ങ്ങ​ൾ ന​ട​ത്തി.