അ​ന്പ​ല​പ്പു​ഴ​യി​ൽ ത​മി​ഴ് സി​നി​മ​യു​ടെ ഗാ​ന ചി​ത്രീ​ക​ര​ണം ന​ട​ന്നു
Monday, November 11, 2019 10:19 PM IST
അ​ന്പ​ല​പ്പു​ഴ: അ​ന്പ​ല​പ്പു​ഴ ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ വി​ക്രം നാ​യ​ക​നാ​യ ത​മി​ഴ് സി​നി​മ​യു​ടെ ഗാ​ന ചി​ത്രീ​ക​ര​ണം ന​ട​ന്നു. അ​ജ​യ് ജ്ഞാ​ന​മു​ത്ത് സം​വി​ധാ​യ​ക​നാ​യ ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​ണം നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത് സെ​വ​ൻ​സ്റ്റാ​ർ സ്റ്റു​ഡി​യോ​യും വൈ​കോം 18 സ്റ്റു​ഡി​യോ​യും ചേ​ർ​ന്നാ​ണ്. ചി​ത്ര​ത്തി​ന്‍റെ നാ​യി​ക ശ്രീ​നി​ധി ഷെ​ട്ടി​യാ​ണ് .
വി​ക്ര​മും ശ്രീ​നി​ധി ഷെ​ട്ടി​യും ത​മ്മി​ലു​ള്ള രം​ഗ​ങ്ങ​ളാ​ണ് അ​ന്പ​ല​ത്തി​ൽ ചി​ത്രീ​ക​രി​ച്ച​ത് . ചി​യാ​ൻ വി​ക്ര​മ​നെ കാ​ണാ​ൻ ആ​രാ​ധ​ക​രു​ടെ ത​ള്ളി​ക്ക​യ​റ്റം ആ​യി​രു​ന്നു. ചി​യാ​ൻ വി​ക്രം 54 എ​ന്നാ​ണ് ചി​ത്ര​ത്തി​ന് താ​ല്കാ​ലി​ക പേ​ര് ന​ല്കി​യി​രി​ക്കു​ന്ന​ത്. 2020 ഏ​പ്രി​ൽ 25ന് ​സി​നി​മ പു​റ​ത്തി​റ​ങ്ങും എ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.