കു​ട്ട​നാ​ട്ടി​ൽ പ്ര​ഖ്യാ​പി​ച്ച വാ​ഗ്ദാ​ന​ങ്ങ​ൾ കൃ​ഷി​മ​ന്ത്രി ന​ട​പ്പാ​ക്ക​ണ​മെ​ന്ന് ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ്
Monday, November 11, 2019 10:19 PM IST
ആ​ല​പ്പു​ഴ: വെ​ള്ള​പ്പൊ​ക്ക​കാ​ല​ത്തും തു​ട​ർ​ന്നും കൃ​ഷി ന​ഷ്ട​പ്പെ​ട്ട പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​ന്ന കൃ​ഷി​മ​ന്ത്രി തു​ട​ർ​ച്ച​യാ​യി ന​ട​ത്തു​ന്ന പ്ര​ഖ്യാ​പ​ന​ങ്ങ​ൾ അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​ത്തോ​ടെ ന​ട​പ്പാ​ക്ക​ണ​മെ​ന്ന് ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് ജി​ല്ലാ നേ​തൃ​ത്വ​യോ​ഗം സം​സ്ഥാ​ന സ​ർ​ക്കാ​രി​നോ​ടാ​വ​ശ്യ​പ്പെ​ട്ടു. കൃ​ഷി​ന​ഷ്ട​പ്പെ​ട്ട​വ​രു​ടെ ഇ​ൻ​ഷ്വ​റ​ൻ​സ് തു​ക, വ​രി​നെ​ല്ല് ന​ഷ്ട​പ്പെ​ട്ട​വ​രു​ടെ ആ​ശ്വാ​സ സ​ഹാ​യം, പി​ആ​ർ​എ​സ് വാ​യ്പ എ​ടു​ത്ത​വ​ർ​ക്ക് ബാ​ങ്കു​ക​ളി​ൽ തു​ട​ർ​വാ​യ്പ ല​ഭ്യ​മാ​ക്ക​ൽ, സ​പ്ലൈ​കോ ബാ​ങ്കു​ക​ൾ​ക്ക് പ​ണം തി​രി​കെ കൊ​ടു​ക്കു​ക, പു​ഞ്ച​കൃ​ഷി​ക്ക് നി​ലം ഒ​രു​ക്കി​യ​വ​ർ​ക്ക് വി​ത്ത് ല​ഭ്യ​മാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​ക്കു​ക-​ഇ​ത്ത​രം നി​ര​വ​ധി​യാ​യ വാ​ഗ്ദാ​ന​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ച​ത് ജ​ല​രേ​ഖ​യാ​യി മാ​റി​യെ​ന്ന് യോ​ഗം കു​റ്റ​പ്പെ​ടു​ത്തി.
നേ​തൃ​യോ​ഗം ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ലാ​ൽ വ​ർ​ഗീ​സ് ക​ല്ല​ക​വാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മാ​ത്യു​ചെ​റു​പ​റ​ന്പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് എം. ​ലി​ജു സ​മ​ര പ്ര​ഖ്യാ​പ​നം ന​ട​ത്തി. മു​ൻ ഡി​സി​സി പ്ര​സി​ഡ​ന്‍റ് എ.​എ. ഷു​ക്കൂ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മു​ഞ്ഞ​നാ​ട് രാ​മ​ച​ന്ദ്ര​ൻ, ജോ​ജി ചെ​റി​യാ​ൻ ചി​റ​പ്പു​റ​ത്ത് മു​ര​ളി, ജി. ​വേ​ണു​ഗോ​പാ​ൽ, കെ.​ജി.​ആ​ർ. പ​ണി​ക്ക​ർ, പി. ​മേ​ഘ​നാ​ഥ​ൻ, സി​ബി മൂ​ലം​കു​ന്നം, എം.​കെ. സു​ധാ​ക​ര​ൻ, ഷാ​ജി ബോ​ണ്‍​സ​ലേ, വി.​എ​ൻ. സ്വാ​മി​നാ​ഥ​ൻ, ആ​ർ. അ​ജ​യ​ൻ, കെ. ​സ​ജീ​വ്, കെ.​കെ.​സി നാ​യ​ർ, റം​ലാ​റ​ഹിം, ജോ​സ് കൂ​ബാ​യി​ൻ, എ​ൻ. പ്ര​ഹ്ലാ​ള​ൻ, കെ.​ജെ. ടൈ​റ്റ​സ്, ശ്രീ​ദേ​വി സോ​മ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.