ഭി​ന്ന​ശേ​ഷി​ക്കാ​രെ സം​ര​ക്ഷി​ക്കു​ന്ന​തി​ൽ സ​ന്യാ​സി​നി​ക​ളു​ടെ സേ​വ​നം മ​ഹ​ത്ത​ര​മെ​ന്ന് മാ​ർ തോ​മ​സ് ത​റ​യി​ൽ
Tuesday, November 12, 2019 10:22 PM IST
ആ​ല​പ്പു​ഴ: ഭി​ന്ന​ശേ​ഷി​യു​ള്ള കു​ട്ടി​ക​ളെ മു​ൻ​നി​ര​യി​ലെ​ത്തി​ക്കാ​നും അ​വ​ർ​ക്കു​വേ​ണ്ട സം​ര​ക്ഷ​ണ​വും പ​രി​ശീ​ല​ന​വും ന​ൽ​കു​വാ​ൻ സ​ന്യാ​സി​നി​ക​ൾ ത്യാ​ഗ​പൂ​ർ​വം ന​ൽ​കു​ന്ന സേ​വ​നം മ​ഹ​ത്ത​ര​മാ​ണെ​ന്ന് അ​തി​രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ മാ​ർ തോ​മ​സ് ത​റ​യി​ൽ. സി​സ്റ്റേ​ഴ്സ് ഓ​ഫ് ദി ​ഡെ​സ്റ്റി​റ്റ്യൂ​ട്ട് ആ​ല​പ്പു​ഴ എ​ക്സ്ചേ​ഞ്ച് റോ​ഡി​ൽ ഹെ​ഡ് പോ​സ്റ്റോ​ഫീ​സി​നു സ​മീ​പം പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച സെ​ന്‍റ് ജോ​സ​ഫ് റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​ർ ആ​ശീ​ർ​വാ​ദ ക​ർ​മം നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു.

ഭി​ന്ന​ശേ​ഷി​ക്കാ​ർ ക​രു​ണ അ​ർ​ഹി​ക്കു​ന്ന​വ​രാ​ണെ​ന്നും അ​വ​രെ ശു​ശ്രൂ​ഷി​ക്കു​ന്ന​ത് ദൈ​വ മ​ഹ​ത്വ​ത്തി​നു കാ​ര​ണ​മാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ ഇ​ല്ലി​ക്ക​ൽ കു​ഞ്ഞു​മോ​ൻ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.

എ​സ്ഡി പ്രൊ​വി​ൻ​ഷ്യാ​ൽ സു​പ്പീ​രി​യ​ർ മ​ദ​ർ ക​ർ​മ്മ​ല​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സീ​നി​യ​ർ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ മേ​രി ടോം, ​സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ ബി​ന്ദു തോ​മ​സ്, ഫൊ​റോ​ന വി​കാ​രി ഫാ. ​ഫി​ലി​പ്പ് ത​യ്യി​ൽ, കൗ​ണ്‍​സി​ല​ർ എ​ൻ.​കെ. നി​സാ​ർ, ച​ക്ക​ര​ക്ക​ട​വ് സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി വി​കാ​രി ഫാ. ​തോ​മ​സു​കു​ട്ടി താ​ന്നി​യ​ത്ത്, സി​സ്റ്റ​ർ റാ​ണി​റ്റ് ക​ല്ല​റ​യ്ക്ക​ൽ, ജി​ലു​മോ​ൾ മ​രി​യ​റ്റ് തോ​മ​സ് (ഗ്രാ​ഫി​ക് ഡി​സൈ​ന​ർ, മേ​ഴ്സി ഹോം ​പൂ​ർ​വ വി​ദ്യാ​ർ​ഥി​നി) എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.