കോ​ട​തി​ക്കും പ്രോ​സി​ക്യൂ​ട്ട​ർ​ക്കും ക്വ​ട്ടേ​ഷ​ൻ സം​ഘ​ത്തി​ന്‍റെ ഭീ​ഷ​ണി
Tuesday, November 12, 2019 10:22 PM IST
ആ​ല​പ്പു​ഴ: ജ​യേ​ഷ് വ​ധ​ക്കേ​സി​ലെ സാ​ക്ഷി വി​സ്താ​ര​ത്തി​നി​ടെ ക്വ​ട്ടേ​ഷ​ൻ സം​ഘ​ത്തി​ന്‍റെ ഭീ​ഷ​ണി​യെ തു​ട​ർ​ന്ന് കോ​ട​തി​ക്കും പ്രോ​സി​ക്യൂ​ട്ട​ർ​ക്കും പോ​ലീ​സ് സം​ര​ക്ഷ​ണം. ഇ​ന്ന​ലെ ആ​ല​പ്പു​ഴ അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി ര​ണ്ടി​ലാ​ണ് നാ​ട​കീ​യ​മാ​യ സം​ഭ​വം. 2014-ൽ ​കൈ​ന​ക​രി സ്വ​ദേ​ശി ജ​യേ​ഷി​നെ പ​ത്തം​ഗ സം​ഘം വ​ധി​ച്ചി​രു​ന്നു. പ്ര​തി​ക​ളി​ൽ നാ​ലു​പേ​ർ ഇ​പ്പോ​ഴും ജ​യി​ലി​ലാ​ണ്.
ക​ഴി​ഞ്ഞ അ​ഞ്ചു​മു​ത​ൽ സാ​ക്ഷി വി​സ്താ​രം ആ​രം​ഭി​ച്ചു. പ്ര​തി​ക​ളെ കാ​ണാ​ൻ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് ഗു​ണ്ടാ​സം​ഘം കോ​ട​തി​യി​ൽ എ​ത്തി​യി​രു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം സാ​ക്ഷി​വി​സ്താ​രം ക​ഴി​ഞ്ഞ് പു​റ​ത്തി​റ​ങ്ങി​യ അ​സി. പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ കെ. ​ര​മേ​ശ​നും സ​ഹാ​യി​യാ​യ പോ​ലീ​സു​കാ​ര​നും നേ​രേ ഗു​ണ്ട​ക​ൾ ഭീ​ഷ​ണി മു​ഴ​ക്കി​യി​രു​ന്നു. ഇ​ന്ന​ലെ കേ​സി​ലെ ഒ​ന്നാം​സാ​ക്ഷി​യും കൊ​ല്ല​പ്പെ​ട്ട ജ​യേ​ഷി​ന്‍റെ പി​താ​വു​മാ​യ രാ​ജു​വി​നെ വി​ച​ര​ണ ന​ട​ത്തു​ന്ന​തി​നി​ടെ പ്ര​തി​ക്കൂ​ട്ടി​ൽ​നി​ന്ന പ്ര​തി​യാ​യ ന​ന്ദു ആം​ഗ്യ​ഭാ​ഷ​യി​ൽ രാ​ജു​വി​നെ വ​ധി​ക്കു​മെ​ന്ന് ഭീ​ഷ​ണി മു​ഴ​ക്കി​യ​താ​യി രാ​ജു കോ​ട​തി​യെ ധ​രി​പ്പി​ച്ചു. ന​ന്ദു​വി​ന് കോ​ട​തി താ​ക്കി​തു ന​ൽ​കി. തു​ട​ർ​ന്ന് അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി ര​ണ്ടി​ലെ ജ​ഡ്ജ് എ. ​ഇ​ജാ​സ് കോ​ട​തി​ക്കും പ്രോ​സി​ക്യൂ​ട്ട​ർ​ക്കും പോ​ലീ​സ് സം​ര​ക്ഷ​ണം ന​ൽ​കാ​ൻ ജി​ല്ലാ പോ​ലീ​സ് സൂ​പ്ര​ണ്ടി​ന് ഉ​ത്ത​ര​വ് ന​ൽ​കി. ഇ​ന്നും നാ​ളെ​യും സാ​ക്ഷി വി​സ്താ​രം ന​ട​ക്കും. പോ​ലീ​സ് സം​ര​ക്ഷ​ണ​യി​ലാ​ണ് പ്രോ​സി​ക്യൂ​ട്ട​ർ വീ​ട്ടി​ലെ​ത്തി​യ​ത്. തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ പോ​ലീ​സ് സം​ര​ക്ഷ​ണ​യി​ലാ​ണ് സാ​ക്ഷി വി​ച​ര​ണ ന​ട​ക്കു​ക.